HomeNationalഅയോധ്യ രാമക്ഷേത്രത്തിൽ സ്വർണ്ണ രാമചരിതമാനസ് കാണാതായതായി മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി:...

അയോധ്യ രാമക്ഷേത്രത്തിൽ സ്വർണ്ണ രാമചരിതമാനസ് കാണാതായതായി മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി: വിവാദം | Ayodhya Ram Temple

അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് വിവാദങ്ങൾക്കിടയിൽ, താൻ സമർപ്പിച്ച സ്വർണ്ണത്തിൽ തീർത്ത രാമചരിതമാനസ് കാണാതായെന്ന ആരോപണവുമായി മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ലക്ഷ്മി നാരായൺ രംഗത്ത്. 2024 ഏപ്രിൽ എട്ടിനാണ് 1.25 ക്വിന്റൽ ഭാരമുള്ള രാമചരിതമാനസ് രാമക്ഷേത്ര ട്രസ്റ്റിന് സംഭാവനയായി നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.(Ayodhya Ram Temple, Former Union Home Secretary Alleges ₹5 Crore Gold Ramcharitmanas Missing)

ഏകദേശം 5 കോടി രൂപ വിലമതിക്കുന്നതും 24 കാരറ്റ് സ്വർണ്ണത്തിൽ പൊതിഞ്ഞതുമായ 1,000 പേജുള്ള രാമചരിതമാനസാണ് കാണാതായതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. സംഭാവന നൽകിയെങ്കിലും ഇതിന് ഔദ്യോഗിക രസീത് ഇന്നുവരെ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്നോ നാലോ മാസത്തിന് ശേഷം ഇത് ക്ഷേത്രത്തിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.

വിഷയം ചൂണ്ടിക്കാട്ടി ക്ഷേത്ര നിർമ്മാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര, ട്രസ്റ്റ് അംഗം ഗോപാൽ റാവു എന്നിവരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല. പിന്നീട് അയോധ്യയിലെത്തി ചമ്പത്ത് റായിയെ നേരിൽ കണ്ടപ്പോൾ, “എനിക്കൊന്നും ചെയ്യാനാവില്ല, നിങ്ങൾക്ക് എവിടെ വേണമെങ്കിലും പോകാം” എന്ന മറുപടിയാണ് ലഭിച്ചതെന്ന് ലക്ഷ്മി നാരായൺ ആരോപിച്ചു. ക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ഗുരുതരമായ ആരോപണങ്ങളുടെ പട്ടികയിലേക്കാണ് ഈ പുതിയ വെളിപ്പെടുത്തലും ചേർക്കപ്പെടുന്നത്.

Story Summary

Former Union Home Secretary Laxmi Narayan has alleged that a 125 kg, gold-coated Ramcharitmanas worth approximately ₹5 crore, which he donated to the Ayodhya Ram Temple in April 2024, has gone missing. He claims that temple authorities, including Champat Rai, failed to provide a receipt for the donation and were dismissive when he sought an explanation regarding its disappearance.

Clickable Info Box