കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിൽ ഭീമൻ ഡോൾഫിനെ ചത്തടിഞ്ഞ നിലയിൽ കണ്ടെത്തി. നാലടിയോളം നീളവും ഏകദേശം 200 കിലോയോളം ഭാരവുമുള്ള ഡോൾഫിന്റെ ജഡമാണ് തീരത്തടിഞ്ഞത്. ചീഫ് വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം വ്യക്തമായത്.(Massive Dolphin Found Dead At Kozhikode South Beach Due To Plastic Waste)
ഡോൾഫിന്റെ ജഡത്തിൽ നിന്ന് ഏകദേശം രണ്ട് കിലോയോളം വരുന്ന പ്ലാസ്റ്റിക് വലയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. ശ്വാസകോശത്തിൽ വലയുടെ ഭാഗങ്ങൾ കുടുങ്ങിയതാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കോർപ്പറേഷൻ ഹെൽത്ത് ഓഫീസർരും ബീറ്റ് ഫോറസ്റ്റ് ഓഫീസറും തുടർനടപടികൾക്ക് നേതൃത്വം നൽകി.
Story Summary
A massive dolphin, weighing around 200 kg and measuring four feet in length, washed ashore at South Beach in Kozhikode. A post-mortem examination revealed that the cause of death was suffocation, as plastic net debris was found lodged in the animal’s lungs.

