HomeKeralaപോലീസ് ക്യാമ്പിലെ മദ്യപാനം: സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്താനായില്ല | Suspended...

പോലീസ് ക്യാമ്പിലെ മദ്യപാനം: സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്താനായില്ല | Suspended Police Officer Escapes

കൊച്ചി: തൃപ്പൂണിത്തുറ ഹിൽപാലസ് എആർ ക്യാമ്പിൽ മദ്യപിച്ചതിനെ തുടർന്ന് സസ്പെൻഷനിലായ സിവിൽ പൊലീസ് ഓഫീസർ അഭിലാഷിനെ ഇതുവരെ കണ്ടെത്താനായില്ല. മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ ഇയാൾ ക്യാമ്പിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.(Suspended Police Officer Escapes After Drinking Incident At Thrippunithura Camp)

കെഎപി ഒന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് ഇയാൾ. വെള്ളിയാഴ്ച രാവിലെ ക്യാമ്പിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് പൊലീസുകാർ മദ്യപിക്കുന്നതായി കണ്ടെത്തിയത്. അഭിലാഷിനെ കൂടാതെ നവാസ്, വിഷ്ണു എന്നീ ഉദ്യോഗസ്ഥരെക്കൂടി പരിശോധനയിൽ പിടികൂടിയിരുന്നു.

ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കിയതിൽ മദ്യപിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെത്തുടർന്ന് മൂന്നുപേരെയും സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. അഭിലാഷ് രക്ഷപ്പെട്ട സാഹചര്യത്തിൽ, ഇയാളെ കണ്ടെത്താനുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

Story Summary

A Civil Police Officer, Abhilash, suspended for drinking at the Thrippunithura Hill Palace AR Camp, remains at large after escaping while being taken for a medical examination. Two other officers caught in the same incident have been suspended following confirmation of intoxication.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.