HomeKeralaമഹാരാജാസ് കോളേജ് ഹോസ്റ്റലിൽ കട്ടിൽ മോഷ്ടിക്കാൻ ശ്രമം: മുൻ വിദ്യാർത്ഥി പിടിയിൽ...

മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ കട്ടിൽ മോഷ്ടിക്കാൻ ശ്രമം: മുൻ വിദ്യാർത്ഥി പിടിയിൽ | Former Student Arrested

കൊച്ചി: മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ നിന്ന് കട്ടിലുകൾ മോഷ്ടിക്കാൻ ശ്രമിച്ച മുൻ വിദ്യാർത്ഥി പിടിയിൽ. ഹോസ്റ്റലിലെ എട്ട് കട്ടിലുകൾ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച ആൻസ്റ്റൻ എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.(Former Student Arrested For Attempting To Steal Cots From Maharajas College Hostel)

പുലർച്ചെ പോർട്ടർ വഴി വാഹനം ബുക്ക് ചെയ്താണ് ഇയാൾ കട്ടിലുകൾ കൊണ്ടുപോകാൻ എത്തിയത്. സംശയാസ്പദമായ സാഹചര്യത്തിൽ കട്ടിലുകൾ വാഹനത്തിൽ കയറ്റുന്നത് ശ്രദ്ധയിൽപ്പെട്ട ഹോസ്റ്റൽ വാർഡൻ ഇയാളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു.

കട്ടിലിലെ മൂട്ട ശല്യം ഒഴിവാക്കാൻ കെമിക്കൽ അടിക്കാനായി കൊണ്ടുപോകുന്നുവെന്നായിരുന്നു ഇയാളുടെ മറുപടി. എന്നാൽ, ഇതിനായി ആരെങ്കിലും അനുമതി നൽകിയിട്ടുണ്ടോ എന്ന വാർഡന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ഇയാൾക്ക് കഴിഞ്ഞില്ല. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

Story Summary

A former student of Maharaja’s College, Kochi, was taken into custody for attempting to steal eight cots from the college hostel. The suspect tried to transport the furniture early in the morning using a hired vehicle, claiming he was taking them for pest control, but failed to provide any authorization when questioned by the hostel warden.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.