HomeKeralaയുവാവിനെ മർദിച്ച സംഭവം: കൊരട്ടിയിൽ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ | Police...

യുവാവിനെ മർദിച്ച സംഭവം: കൊരട്ടിയിൽ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ | Police Officer Suspended

തൃശൂർ: യുവാവിനെ അന്യായമായി തടഞ്ഞുനിർത്തി മർദിക്കുകയും വിലപിടിപ്പുള്ള വസ്തുക്കൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കൊരട്ടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ നടപടി. തിരുവനന്തപുരം സ്വദേശിയായ വിനുകുമാറിനെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.(Police Officer Suspended For Assaulting Youth And Damaging Belongings In Koratty)

വെസ്റ്റ് കൊരട്ടി സ്വദേശിയായ സിദ്ധാർഥ് (22) നൽകിയ പരാതിയിലാണ് നടപടി. ജൂൺ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊരട്ടി ജംഗ്ഷനിൽ നിൽക്കുകയായിരുന്ന സിദ്ധാർഥിനെ ഉദ്യോഗസ്ഥൻ അസഭ്യം പറയുകയും മുഖത്തും കഴുത്തിലുമായി മർദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.

ഇതിനുശേഷം യുവാവിന്റെ മൊബൈൽ ഫോൺ, ചാർജർ, ഹെഡ്‌സെറ്റ് എന്നിവ തട്ടിപ്പറിച്ച് നിലത്തെറിഞ്ഞ് തകർക്കുകയായിരുന്നു. ഏകദേശം 75,000 രൂപയുടെ നാശനഷ്ടമാണ് സിദ്ധാർഥിനുണ്ടായതെന്ന് പരാതിയിൽ പറയുന്നു.

Story Summary

A police officer attached to the Koratty police station has been suspended following allegations of assaulting a 22-year-old youth and destroying his personal belongings. The incident, which caused damage worth ₹75,000, prompted a formal complaint, leading to the officer’s suspension amid reports of his history of similar misconduct.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.