HomeKeralaഹെഡ്ഫോൺ വെച്ച് ട്രാക്കിന് സമീപം നടന്നു: ട്രെയിൻ തട്ടി യുവാവിൻ്റെ കൈ...

ഹെഡ്ഫോൺ വെച്ച് ട്രാക്കിന് സമീപം നടന്നു: ട്രെയിൻ തട്ടി യുവാവിൻ്റെ കൈ അറ്റു | Man loses arm

കൊല്ലം: റെയിൽവേ ട്രാക്കിന് സമീപത്തുകൂടി ഹെഡ്ഫോൺ വെച്ച് നടന്നുപോകുകയായിരുന്ന യുവാവിന് ട്രെയിൻ തട്ടി ഗുരുതര പരിക്ക്. ആര്യങ്കാവ് കോട്ടവാസൽ തട്ടേക്കാട്ടിൽ ജോൺ തോമസിനാണ് (25) ദാരുണമായ അപകടത്തിൽ പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ടോടെ ആര്യങ്കാവ് കോട്ടവാസലിൽ വെച്ചായിരുന്നു സംഭവം.(Man loses arm after being hit by train while wearing headphones in Kollam)

ഹെഡ്ഫോൺ ചെവിയിൽ വച്ച് ട്രാക്കിനോട് ചേർന്ന് നടക്കുകയായിരുന്നു ജോൺ തോമസ്. യുവാവിനെ കണ്ട് ലോക്കോ പൈലറ്റ് പലതവണ ഹോൺ മുഴക്കിയെങ്കിലും ഹെഡ്ഫോൺ ഉപയോഗിച്ചിരുന്നതിനാൽ ശബ്ദം കേൾക്കാൻ കഴിഞ്ഞില്ല. തുടർന്ന് ട്രെയിൻ തട്ടുകയായിരുന്നു.

അപകടത്തിൽ ജോൺ തോമസിന്റെ ഇടതുകൈ പൂർണ്ണമായും അറ്റുപോയി. കൂടാതെ കാലുകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Story Summary 

A 25-year-old man, John Thomas, suffered severe injuries, including the loss of his left arm, after being struck by a train while walking along railway tracks in Aryankavu, Kollam. He was wearing headphones and failed to hear the train’s repeated warning horns, resulting in the tragic accident. He is currently undergoing treatment at the Thiruvananthapuram Medical College Hospital.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.