സൽമാൻ ഖാൻ നിർമ്മിക്കുന്ന ‘മാതൃഭൂമി: മേയ് വാർ റെസ്റ്റ് ഇൻ പീസ്’ എന്ന ചിത്രത്തിന് സെൻസർ ബോർഡ് അനുമതി ലഭിക്കാൻ കാലതാമസം നേരിടുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി നിർമ്മാണ കമ്പനിയായ സൽമാൻ ഖാൻ ഫിലിംസ് രംഗത്തെത്തി. ചിത്രം സെൻസർ ബോർഡിന് മുന്നിൽ സമർപ്പിച്ചിട്ടില്ലെന്നും, പുറത്തുവരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഔദ്യോഗിക ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ കമ്പനി വ്യക്തമാക്കി. (Maatrubhumi CBFC Issues)
ചിത്രത്തിന് സെൻസർ ബോർഡിൽ നിന്ന് അനുമതി ലഭിക്കാൻ തടസ്സമുണ്ടെന്നോ അല്ലെങ്കിൽ സർട്ടിഫിക്കേഷൻ തടഞ്ഞുവെച്ചിട്ടുണ്ടെന്നോ ഉള്ള തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. സിനിമ ഇതുവരെ സർട്ടിഫിക്കേഷനായി സെൻസർ ബോർഡിന് സമർപ്പിച്ചിട്ടില്ല. അതിനാൽ ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെട്ടു. സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ ചാനലുകൾ വഴി മാത്രമായിരിക്കും പങ്കുവെക്കുകയെന്നും അവർ കൂട്ടിച്ചേർത്തു.
2020-ലെ ഗൽവാൻ താഴ്വരയിലെ ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. നേരത്തെ ഏപ്രിൽ 17-ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് റിലീസ് തീയതി നീട്ടിവെക്കുകയായിരുന്നു. ഓഗസ്റ്റ് മാസത്തിൽ ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2025 ഡിസംബർ 27-നാണ് ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
Summary: Salman Khan Films has officially denied reports suggesting that their upcoming movie Maatrubhumi is facing censorship issues with the CBFC. The production house clarified that the film, based on the 2020 Galwan Valley clash, has not yet been submitted for certification and labeled the speculation as baseless. While the film was originally slated for an April release, it was postponed and is now expected to hit theaters in August

