HomeEntertainmentശരീരഗന്ധമുള്ള വസ്ത്രങ്ങൾ അയച്ചു; പ്രശസ്ത ബ്രാൻഡിനെതിരെ തുറന്നടിച്ച് തൃഷ കൃഷ്ണൻ |...

ശരീരഗന്ധമുള്ള വസ്ത്രങ്ങൾ അയച്ചു; പ്രശസ്ത ബ്രാൻഡിനെതിരെ തുറന്നടിച്ച് തൃഷ കൃഷ്ണൻ | Trisha Zara Complaint

അപ്പാരൽ ബ്രാൻഡായ ‘സാറ’ (Zara) തനിക്ക് അയച്ച വസ്ത്രങ്ങൾ ശരീരഗന്ധം വമിക്കുന്നതാണെന്ന് പരസ്യമായി വെളിപ്പെടുത്തി നടി തൃഷ കൃഷ്ണൻ. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം തന്റെ അതൃപ്തി രേഖപ്പെടുത്തിയത്. തുടർച്ചയായ മൂന്നാം തവണയാണ് തനിക്ക് ഇത്തരത്തിൽ അനുഭവമുണ്ടായതെന്ന് തൃഷ പറയുന്നു. (Trisha Zara Complaint)

“പ്രിയ സാറ, ഇതൊരു ചെറിയ അപേക്ഷയാണ്. ഹോം ഡെലിവറി അയക്കുമ്പോൾ വസ്ത്രങ്ങൾ ശരീരഗന്ധം വമിക്കുന്നില്ലെന്ന് ഉറപ്പാക്കുക. തുടർച്ചയായ മൂന്നാം തവണയാണ് ഇത് സംഭവിക്കുന്നത്. ഇത് തീർത്തും അരോചകമാണ്. വസ്ത്രങ്ങൾ പാക്ക് ചെയ്യുന്നതിന് മുമ്പ് ഒന്നു മണത്തു നോക്കുകയെങ്കിലും ചെയ്യണം,” തൃഷ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. താരം പരസ്യമായി വിമർശനം ഉന്നയിച്ചെങ്കിലും ബ്രാൻഡ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Summary: Actor Trisha Krishnan has publicly criticized the apparel brand Zara for repeatedly sending her home-delivered clothes that reek of body odour, noting that this is the third consecutive time she has faced such an issue. On social media, she requested the brand to exercise more quality control before packing items. The news comes amid ongoing public interest in Trisha’s personal life and the recent success of her film Karuppu.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.