ടെഹ്‌റാൻ: മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്ക് ടെഹ്‌റാനിൽ തുടക്കമായി. ഖമേനിയുടെ ഭൗതികദേഹം പൊതുദർശനത്തിനായി ഗ്രാൻഡ് മൊസല്ലയിൽ എത്തിച്ചപ്പോൾ പതിനായിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. ഖമേനിക്കൊപ്പം കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ കൊച്ചുമകൾ സഹ്‌റ മുഹമ്മദി ഗോൽപയേഗാനിയുടെ ഭൗതികദേഹവും ഇതിനോടൊപ്പം പൊതുദർശനത്തിന് വെച്ചിട്ടുണ്ട്.(Ayatollah Ali Khamenei funeral, Thousands gather in Tehran chanting slogans of revenge)
ചടങ്ങിൽ പങ്കെടുത്ത ആയിരക്കണക്കിന് അനുയായികൾ കയ്യിൽ ചുവന്ന കൊടികളേന്തി ‘അമേരിക്ക തുലയട്ടെ’, ‘പ്രതികാരം, പ്രതികാരം’ എന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു. ഖമേനിയുടെ വിയോഗം രാജ്യത്തെയാകെ വലിയ ദുഃഖത്തിലാഴ്ത്തിയെന്നും, ഇങ്ങനെയൊരു ദിവസം കാണുമെന്ന് താൻ കരുതിയിരുന്നില്ലെന്നും ചടങ്ങിൽ പങ്കെടുത്ത ഒരു യുവാവ് പ്രതികരിച്ചു.
വെള്ളിയാഴ്ച ടെഹ്‌റാനിലെത്തിയ ഭൗതികദേഹം തിങ്കളാഴ്ച വരെ തലസ്ഥാന നഗരിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ചൊവ്വാഴ്ച ക്വാമിലേക്കും, ബുധനാഴ്ച ഇറാഖിലെ പുണ്യനഗരങ്ങളിലേക്കും വിലാപയാത്ര കൊണ്ടുപോകും. ജൂലൈ 9-ന് ഖമനേയിയുടെ ജന്മനാടായ മഷ്ഹദിലെ ഇമാം റെസ ആരാധനാലയത്തിലാണ് ഖബറടക്കം നടക്കുക. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് അടക്കമുള്ള ഉന്നത നേതാക്കൾ വികാരാധീനരായാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. കമാൻഡർ അഹമ്മദ് വഹിദിയും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്‌നൈൻ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി പവിത്ര മാർഗരിറ്റ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Story Summary
Thousands of mourners gathered in Tehran for the funeral ceremonies of Ayatollah Ali Khamenei, chanting slogans of revenge against the US following his death in a joint US-Israeli strike on February 28. Alongside his coffin, the remains of his 14-month-old granddaughter, Zahra Mohammadi Golpayegani, were also displayed. The funeral procession will continue through various cities in Iran and Iraq, culminating in a burial on July 9 in his hometown of Mashhad. India is officially represented at the ceremony by Bihar Governor Syed Ata Hasnain and Minister of State for External Affairs Pabitra Margherita.

