ഫിഫ ലോകകപ്പ് 2026 പ്രീ-ക്വാർട്ടർ (റൗണ്ട് ഓഫ് 16) ബ്രാക്കറ്റ് പൂർത്തിയാകാൻ ഇനി മൂന്ന് മത്സരങ്ങൾ മാത്രം. വെള്ളിയാഴ്ച നടക്കുന്ന മത്സരങ്ങളിലൂടെ പ്രീ-ക്വാർട്ടറിലേക്ക് പ്രവേശിക്കുന്ന അവസാന ടീമുകളെ അറിയാം. ഓസ്ട്രേലിയ-ഈജിപ്ത്, അർജന്റീന-കേപ് വേർഡ്, കൊളംബിയ-ഘാന എന്നീ ടീമുകളാണ് ഇന്ന് കളത്തിലിറങ്ങുന്നത്. (FIFA Round of 16)
ഇന്നത്തെ മത്സരക്രമം:
ഓസ്ട്രേലിയ vs ഈജിപ്ത്: ഇന്ന് വൈകിട്ട് 6:00-ന് (IST) ഡാളസ് സ്റ്റേഡിയത്തിൽ.
അർജന്റീന vs കേപ് വേർഡ്: ഇന്ന് രാത്രി 10:30-ന് (IST) മിയാമി സ്റ്റേഡിയത്തിൽ.
കൊളംബിയ vs ഘാന: ശനിയാഴ്ച പുലർച്ചെ 2:00-ന് (IST) കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ.
മത്സര പ്രവചനങ്ങൾ
ഒപ്പ്ട സൂപ്പർ കമ്പ്യൂട്ടറിന്റെ കണക്കുകൾ പ്രകാരം ഓസ്ട്രേലിയയും ഈജിപ്തും തമ്മിലുള്ള മത്സരം വളരെ കടുത്തതായിരിക്കും. ഈജിപ്തിനാണ് നേരിയ മുൻതൂക്കം (54%). നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും ലോകകപ്പ് അരങ്ങേറ്റക്കാരായ കേപ് വേർഡും തമ്മിലുള്ള പോരാട്ടത്തിൽ അർജന്റീനയ്ക്ക് തന്നെയാണ് വ്യക്തമായ മുൻതൂക്കം. കൊളംബിയയും ഘാനയും തമ്മിലുള്ള പോരാട്ടത്തിൽ കൊളംബിയയ്ക്കാണ് വിജയസാധ്യത കൂടുതൽ.
പ്രീ-ക്വാർട്ടറിലേക്ക് ഇതിനകം യോഗ്യത നേടിയവർ:
കാനഡ, ബ്രസീൽ, പരാഗ്വേ, മൊറോക്കോ, നോർവേ, ഫ്രാൻസ്, മെക്സിക്കോ, ഇംഗ്ലണ്ട്, യുണൈറ്റഡ് സ്റ്റേറ്റ്സ്, സ്പെയിൻ, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ് എന്നീ ടീമുകൾ ഇതിനകം പ്രീ-ക്വാർട്ടറിൽ ഇടംപിടിച്ചു കഴിഞ്ഞു. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ക്രോയേഷ്യയെ 2-1 ന് പരാജയപ്പെടുത്തി പോർച്ചുഗൽ അവസാന 16-ൽ എത്തി. മത്സരത്തിൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയതോടെ ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറി.
Summary: The final three spots in the FIFA World Cup 2026 Round of 16 will be decided today with Australia facing Egypt, defending champions Argentina playing debutants Cape Verde, and Colombia meeting Ghana. Twelve teams have already secured their places in the next round, with the knockout stage set to begin on Saturday. Cristiano Ronaldo made history on Thursday as the oldest player to score in a World Cup knockout match, helping Portugal secure a 2-1 victory over Croatia.

