ന്യൂഡൽഹി: കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തെ സ്വാധീനിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയും മന്ത്രി ആദവ് അർജുനും ശ്രമിക്കുന്നതായി ആരോപിച്ച് ഡിഎംകെ സുപ്രീം കോടതിയിൽ. കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതികളായ ഇവർ പരസ്യ പ്രസ്താവനകൾ നടത്തുന്നതും ഇരകളുടെ കുടുംബങ്ങളുമായി ഇടപഴകുന്നതും തടയണമെന്നാണ് ഹർജിയിലെ ആവശ്യം.(DMK Moves Supreme Court Against CM Vijay And Minister Over Karur Stampede Case)
2025 സെപ്റ്റംബർ 27-ന് നടന്ന തമിഴക വെട്രി കഴകം (TVK) പൊതുയോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിക്കുകയും 142 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ കേസിലെ അന്വേഷണം സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സിബിഐക്ക് വിട്ടിരിക്കുകയാണ്. നിലവിൽ മുഖ്യമന്ത്രി വിജയെയും ടിവികെ നേതാക്കളെയും സിബിഐ ചോദ്യം ചെയ്തുവരികയാണ്. ഈ ഘട്ടത്തിൽ അധികാരത്തിലിരിക്കുന്നവർ അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് നീതിയുക്തമായ അന്വേഷണത്തെ ബാധിക്കുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ജൂലൈ 2-ന് മന്ത്രി ആദവ് അർജുന നടത്തിയ പരാമർശങ്ങൾക്കെതിരെ ഡിഎംകെ കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. അന്വേഷണത്തെ സ്വാധീനിക്കാൻ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക ഹർജി നൽകാനും ഡിഎംകെ തീരുമാനിച്ചിട്ടുണ്ട്. ജൂലൈ 10-ന് മുഖ്യമന്ത്രി വിജയ് കരൂർ സന്ദർശിച്ച് ഇരകളുടെ കുടുംബങ്ങൾക്ക് സഹായധനവും സർക്കാർ ഉത്തരവുകളും വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
Story Summary
DMK has moved the Supreme Court to restrain Tamil Nadu CM C. Joseph Vijay, Minister Aadhav Arjuna, and other accused in the Karur stampede case from making public comments on the ongoing CBI probe. The plea argues that the accused, who now hold public office, are attempting to influence the investigation and potential witnesses by making politically motivated statements and directly interacting with victims’ families.

