ബോളിവുഡ് താരം ആമിർ ഖാനും കാമുകി ഗൗരി സ്പ്രാറ്റും തമ്മിലുള്ള വിവാഹം ജൂലൈ 5-ന് നടക്കും. രാജകുമാർ ഹിരാനിയുടെ ‘പ്രീതം ആൻഡ് പെഡ്രോ’ എന്ന ചിത്രത്തിന്റെ പ്രദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം വിവാഹ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത് (Aamir Khan Wedding). കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന വളരെ ലളിതമായ ചടങ്ങായിരിക്കും ഇതെന്ന് ആമിർ ഖാൻ വ്യക്തമാക്കി.
“ജൂലൈ 5 ഞങ്ങൾക്ക് വളരെ സ്പെഷ്യലായ ഒരു ദിവസമാണ്. വളരെ ലളിതമായി, വീട്ടിൽ വെച്ചാണ് ഞങ്ങളുടെ വിവാഹം നടക്കുന്നത്. പ്രിയപ്പെട്ടവരും കുടുംബാംഗങ്ങളും മാത്രം പങ്കെടുക്കുന്ന ഒരു ചെറിയ ചടങ്ങാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും ഞങ്ങൾക്കൊപ്പം ഉണ്ടാകണം,” ആമിർ ഖാൻ പറഞ്ഞു. 150-ഓളം പേർ മാത്രമാകും ചടങ്ങിൽ പങ്കെടുക്കുക. വിദേശത്തുനിന്നുള്ള സുഹൃത്തുക്കളും വിവാഹത്തിൽ സാന്നിധ്യമറിയിക്കും. ആമിറിന്റെയും ഗൗരിയുടെയും മുൻബന്ധങ്ങളിലുള്ള മക്കളും വിവാഹത്തിൽ പങ്കുചേരും.
ബെംഗളൂരു സ്വദേശിനിയാണ് ഗൗരി സ്പ്രാറ്റ്. ഏകദേശം 25 വർഷം മുൻപാണ് ആമിർ ഖാൻ ഗൗരിയെ ആദ്യമായി കണ്ടുമുട്ടിയത്. വർഷങ്ങൾക്ക് ശേഷം ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. കഴിഞ്ഞ വർഷം തന്റെ 60-ാം പിറന്നാൾ ആഘോഷ വേളയിലാണ് ഗൗരിയെ തന്റെ കാമുകിയായി ആമിർ ഖാൻ പരസ്യമായി പരിചയപ്പെടുത്തിയത്. റീന ദത്ത, കിരൺ റാവു എന്നിവരുമായുള്ള വിവാഹബന്ധങ്ങൾക്ക് ശേഷമാണ് ആമിർ ഖാൻ ഇപ്പോൾ ഗൗരിയുമായുള്ള പുതിയ ജീവിതത്തിലേക്ക് കടക്കുന്നത്.
Summary: Bollywood superstar Aamir Khan has confirmed that he will marry his partner, Gauri Spratt, on July 5. Describing the upcoming wedding as a simple and private home ceremony, Aamir requested the love and blessings of his fans for their new journey together. The wedding is expected to be an intimate affair with only around 150 guests, including close family, friends, and their children from previous marriages. Aamir and Gauri, who first met 25 years ago, made their relationship public during Aamir’s 60th birthday celebrations last year.

