തിരുവനന്തപുരം: മുസ്‌ലിം ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളെ രൂക്ഷമായി വിമർശിച്ച് കെ.ടി. ജലീൽ. പാർട്ടിക്കുവേണ്ടി പോരാടിയവരെ തഴഞ്ഞ് നേതാക്കളുടെ ബന്ധുക്കൾക്കും വിശ്വസ്തർക്കും മാത്രമാണ് ഭരണത്തിൽ വരുമ്പോൾ നേട്ടമുണ്ടാകുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.(KT Jaleel Criticizes Muslim League Over Ministerial Staff Appointments)
നേതാക്കളുടെ പെട്ടിപിടിക്കുന്നവർ, വീട്ടിലെ ജോലിക്കാർ, കണക്കുനോക്കുന്ന കാര്യസ്ഥന്മാർ, കമ്മീഷൻ ഏജന്റുമാർ, കൂടാതെ നേതാക്കളുടെ മക്കൾ, മരുമക്കൾ, പേരക്കുട്ടികൾ എന്നിവർക്ക് മാത്രമാണ് ലീഗ് ഭരണത്തിൽ വരുമ്പോൾ സർവ്വ ഐശ്വര്യങ്ങളും ലഭിക്കുന്നതെന്ന് ജലീൽ കുറ്റപ്പെടുത്തി. പാർട്ടിക്കുവേണ്ടി തൊണ്ടകീറി പ്രസംഗിച്ചവരും, സമരങ്ങൾ നയിച്ചവരും, ജയിൽവാസം അനുഭവിച്ചവരും എക്കാലത്തും ലീഗിന്റെ പടിക്ക് പുറത്താണെന്നും അദ്ദേഹം പരിഹസിച്ചു.
മന്ത്രിമാരുടെ സ്റ്റാഫിലെ 125 പേരിൽ ഒരാളായിപ്പോലും, ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന എം.എസ്.എഫിന്റെ സംസ്ഥാന വൈസ് പ്രസിഡന്റിനെ ഉൾപ്പെടുത്താൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നത് കൊടിയ അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന വീടുകളിൽ ജനിക്കാൻ ലീഗ് പ്രവർത്തകർ പ്രാർത്ഥിക്കണമെന്നും, മഞ്ചേശ്വരം എം.എൽ.എയ്ക്ക് ഇല്ലാതെ പോയതും ഇത്തരം ‘യോഗ്യതകൾ’ ആണെന്നും ജലീൽ വ്യക്തമാക്കി. “സമരം ചെയ്യാൻ ഒരുകൂട്ടർ, തൽഫലമായി കിട്ടും നേട്ടം നക്കിത്തിന്നാൻ മറ്റൊരു കൂട്ടർ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
K.T. Jaleel has launched a fierce criticism against the Muslim League over ministerial personal staff appointments, alleging that the party consistently prioritizes the relatives and aides of leaders over dedicated party workers who have faced struggles and imprisonment for the cause. He particularly highlighted the exclusion of an MSF state vice-president from the staff list.

