തിരുവനന്തപുരം: സംസ്ഥാന സർക്കാർ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഒഴിവുകൾ പിഎസ്‍സിക്ക് റിപ്പോർട്ട് ചെയ്യാൻ സർക്കാറിൻ്റെ അന്ത്യശാസനം. വകുപ്പ് മേധാവികൾക്ക് ആണ് നിർദേശം നൽകിയിരിക്കുന്നത്. മൂന്നാഴ്ചയ്ക്കുള്ളിൽ ഒഴിവുകളുടെ കണക്ക് സമർപ്പിക്കണമെന്നാണ് നിർദേശം.(Kerala PSC recruitment, Kerala Government Orders Reporting Of Vacancies To PSC Within Three Weeks)
ഉത്തരവ് ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. താത്കാലിക നിയമനങ്ങളുടെ പേരിൽ വ്യാപകമായ അഴിമതിയും ക്രമക്കേടുകളും നടക്കുന്നുവെന്ന പരാതികൾ ശക്തമായ സാഹചര്യത്തിലാണ് സർക്കാർ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നത്.
വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ, പിഎസ്‍സി നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാനാണ് സർക്കാരിന്റെ നീക്കം. ഇതിൻ്റെ ആദ്യഘട്ടം എന്ന നിലയിലാണ് ഇപ്പോൾ വകുപ്പ് മേധാവികൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
Story Summary
The Kerala government has mandated that all department heads and public sector undertakings report vacant positions to the PSC within three weeks to curb corruption in temporary appointments. This directive, issued by the Government, warns of strict disciplinary action.

