HomeKeralaകണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരുടെ അതിക്രമം: ഉദ്യോഗസ്ഥരെ ആക്രമിച്ച 7...

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരുടെ അതിക്രമം: ഉദ്യോഗസ്ഥരെ ആക്രമിച്ച 7 പേർക്കെതിരെ കേസ് | Kannur Central Jail

🎙️ Latest Podcast

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിനുള്ളിൽ കാപ്പ തടവുകാരുടെ അതിക്രമം. ഉദ്യോഗസ്ഥരെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയും കൂട്ടംചേർന്ന് മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ ഏഴ് തടവുകാർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ജൂൺ 30-ന് ജയിലിലെ ഒന്നാം ബ്ലോക്കിലായിരുന്നു സംഭവം.(Kannur Central Jail KAAPA Inmates Attack Prison Officers)

അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ ജിഷ്ണു, ദിലീഷ്, പ്രിസൺ ഓഫീസർമാരായ ഫ്രാൻസിസ്, അഖിൽ എബ്രഹാം എന്നിവർക്കാണ് മർദ്ദനമേറ്റത്. ജലാലുദ്ദീൻ, അനുരാഗ്, അതുൽ കൃഷ്ണ, ഷാബിദ്, അക്ഷയ്, ഇജാസ്, ഹാരിസ് എന്നിവരാണ് പ്രതികൾ. ഭാരതീയ ന്യായ സംഹിതയിലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഒന്നാം ബ്ലോക്കിലെ 14-ാം നമ്പർ സെല്ലിൽ കഴിയുന്ന ജലാലുദ്ദീൻ ബ്ലേഡ് ഉപയോഗിച്ച് കൈത്തണ്ട മുറിച്ച് സ്വയം പരിക്കേൽപ്പിക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷങ്ങളുടെ തുടക്കം. ഇത് തടയാൻ ഓടിയെത്തിയ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ജിഷ്ണുവിനെ ജലാലുദ്ദീനും സഹതടവുകാരൻ അനുരാഗും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. ബഹളം കേട്ട് മറ്റ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ, ബ്ലേഡ് ഉപയോഗിച്ച് അവരെയും ആക്രമിക്കാൻ പ്രതികൾ മുതിരുകയായിരുന്നു.

Story Summary

A group of seven KAAPA detainees at Kannur Central Jail attacked prison officers on June 30, leaving four personnel injured. The conflict began when an inmate attempted self-harm with a concealed blade, leading to a violent confrontation with staff, resulting in a criminal case being filed against the prisoners.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.