അയോധ്യ: രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട സംഭാവന തട്ടിപ്പ് കേസ് കേന്ദ്ര അന്വേഷണ ഏജൻസിയെ ഏൽപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാർ ആലോചിക്കുന്നു. സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെട്ട ഗൗരവതരമായ കേസായതിനാൽ സി.ബി.ഐ (CBI) അല്ലെങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) പോലുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യമാണെന്ന് സർക്കാർ വിലയിരുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേന്ദ്ര സർക്കാരിന് ഔദ്യോഗികമായി കത്തയക്കും.(Ram Temple Donation Scam, Uttar Pradesh Government To Hand Over Ram Temple Donation Scam To Central Agency)
നിലവിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന് (SIT) ജൂലൈ 15 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പിന്റെ ആഴങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കാൻ ഇ.ഡി കേസ് ഏറ്റെടുക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കത്ത് ലഭിച്ചാലുടൻ കേന്ദ്ര ഏജൻസി അയോധ്യയിലെത്തും. നിലവിൽ യു.പി പോലീസ് ശേഖരിച്ച തെളിവുകളും റിപ്പോർട്ടുകളും പരിശോധിച്ച ശേഷം ഇ.ഡി ഔദ്യോഗികമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കും.
Story Summary
The Uttar Pradesh government is preparing to hand over the Ram Temple donation scam investigation to a central agency like the CBI or ED, following persistent demands for a more thorough probe. While a Special Investigation Team (SIT) is currently conducting the inquiry, the state government believes central intervention is necessary to address the complex financial aspects of the alleged fraud.

