Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala
HomeKeralaയൂണിഫോമിൽ മതചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസുകാർക്ക് കർശന നിർദ്ദേശവുമായി ഡിജിപി |...

യൂണിഫോമിൽ മതചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസുകാർക്ക് കർശന നിർദ്ദേശവുമായി ഡിജിപി | Kerala Police Uniform Guideline

🎙️ Latest Podcast

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യൂണിഫോമിൽ മതപരമായ ചടങ്ങുകളിലോ ആഘോഷങ്ങളിലോ പങ്കെടുക്കരുതെന്ന് ഡിജിപിയുടെ കർശന നിർദ്ദേശം. ഇതുസംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കുമായി ഔദ്യോഗിക സർക്കുലർ പുറത്തിറക്കി. സിവിൽ പോലീസ് ഉദ്യോഗസ്ഥർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ഈ നിർദ്ദേശം കർശനമായി പാലിക്കണം. ( Kerala Police Uniform Guideline)

പോലീസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും, ഇത്തരം ചടങ്ങുകളിൽ റീൽസുകൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. ഇത്തരം പ്രവണതകൾക്കെതിരെ വലിയ തോതിൽ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കുലർ. ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് പുറമെ മതപരമായ കാര്യങ്ങളിൽ യൂണിഫോം ഉപയോഗിക്കുന്നത് സേനയുടെ അന്തസ്സിന് യോജിച്ചതല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ക്രമസമാധാന പരിപാലനം ഒഴികെയുള്ള ആവശ്യങ്ങൾക്ക് യൂണിഫോം ധരിച്ച് ഇത്തരത്തിൽ പങ്കെടുക്കാൻ പാടില്ലെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.

Summary: Kerala’s DGP has issued a circular prohibiting police personnel, ranging from civil police officers to senior officials, from attending religious ceremonies or celebrations while in official uniform. This directive follows numerous complaints regarding officers participating in such events and creating social media content while in uniform. The circular mandates that uniforms are reserved strictly for official duty and law enforcement, aiming to maintain the professional standards and neutrality of the force.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.