റിപ്പോർട്ട്: അൻവർ ഷരിഫ്
മലപ്പുറം: മൊറയൂരിൽ കാണാതായ വയോധികയെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മൊറയൂർ വാലൻഞ്ചേരി സ്വദേശിനി വി. ടി. നബീസയാണ് മരിച്ചത്. ഇന്ന് രാവിലെ മുതൽ ഇവരെ കാണാനില്ലായിരുന്നു (Morayur Missing Woman Found Dead). വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന നബീസയെ കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു. ഇതിനൊടുവിലാണ് ഉപയോഗശൂന്യമായി കിടന്ന കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.
വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘം മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തു. വയോധിക അബദ്ധത്തിൽ കിണറ്റിൽ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
Summary: An elderly woman, V.T. Nabeesa from Morayur, Valanchery, was found dead in a well within her home premises on Tuesday. She had been reported missing since the morning, and a search operation conducted by relatives and locals led to the discovery of her body in an abandoned well. The Fire and Rescue Services recovered the body, and the police have initiated inquest procedures. While the police suspect an accidental fall, the exact cause of death will be confirmed following a post-mortem examination.

