തിരുവനന്തപുരം: കാലവർഷം ദുർബലമായതോടെ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണ്. ജലസംഭരണികളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതോടെയാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടതായി വന്നത്. പ്രതിസന്ധി പരിഹരിക്കാൻ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിക്ക് അനുമതി നൽകിയിട്ടുണ്ട്.(Kerala faces power crisis as dam levels dip and KSEB allowed to buy electricity)
ജൂൺ അവസാനത്തിലും അണക്കെട്ടുകളിൽ ജലനിരപ്പ് ആശങ്കാജനകമായ നിലയിലാണ്. ജൂൺ 28-ലെ കണക്കുകൾ പ്രകാരം കെഎസ്ഇബി ഡാമുകളിൽ 21 ശതമാനം മാത്രമാണ് വെള്ളമുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 58 ശതമാനത്തിലധികമായിരുന്നു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് വൈദ്യുതി ഉപഭോഗത്തിലും പീക്ക് ടൈം ഡിമാൻഡിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ജൂലൈ മുതൽ ഡിസംബർ വരെ (സെപ്റ്റംബർ ഒഴികെ) ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിക്ക് അനുമതി നൽകിയിട്ടുണ്ട്. പ്രതിദിനം 308.43 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്. ഇതിനായി ഏകദേശം 282.50 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
Story Summary
Kerala is facing a severe power crisis due to a weak monsoon, with reservoir levels dropping to 21% compared to 58% last year. To bridge the deficit, the State Electricity Regulatory Commission has authorized KSEB to purchase electricity at higher rates until December, while simultaneously mandating that any necessary load-shedding must be communicated to the public at least one hour in advance.

