Description
Digital Voice of Kerala
Tuesday, June 30, 2026

Digital Voice of Kerala
HomeKeralaചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഇന്ന് പടിയിറങ്ങുന്നു: യാത്രയയപ്പ് നൽകും...

ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഇന്ന് പടിയിറങ്ങുന്നു: യാത്രയയപ്പ് നൽകും | Chief Secretary Dr A Jayathilak

🎙️ Latest Podcast

തിരുവനന്തപുരം: 35 വർഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷം സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഇന്ന് വിരമിക്കുന്നു. അദ്ദേഹത്തിന് സർക്കാർ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ദർബാർ ഹാളിൽ ഔദ്യോഗിക യാത്രയയപ്പ് നൽകും. മുഖ്യമന്ത്രി വി ഡി സതീശൻ ചടങ്ങിൽ പങ്കെടുക്കും.(Chief Secretary Dr A Jayathilak retires today Bishwanath Sinha to take charge)

ജയതിലക് വിരമിക്കുന്ന ഒഴിവിലേക്ക് നിലവിലെ ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ പുതിയ ചീഫ് സെക്രട്ടറിയായി ഇന്ന് വൈകുന്നേരം തന്നെ ചുമതലയേൽക്കും. ബിശ്വനാഥ് സിൻഹ ഈ പദവിയിലേക്ക് എത്തുന്നതോടെ, സംസ്ഥാനത്തെ ഉന്നത ഐ.എ.എസ് തലപ്പത്ത് വരും ദിവസങ്ങളിൽ നിർണ്ണായകമായ അഴിച്ചുപണികൾ ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്.

ചീഫ് സെക്രട്ടറിയുടെ വിരമിക്കലിന്റെ പശ്ചാത്തലത്തിൽ, നേരത്തെ നിശ്ചയിച്ചിരുന്ന മന്ത്രിസഭാ യോഗം ഇന്നേക്ക് ക്രമീകരിച്ചിട്ടുണ്ട്. വിരമിക്കുന്ന ഡോ. എ. ജയതിലകിന് മന്ത്രിസഭ ഇന്ന് ഔദ്യോഗികമായി ആശംസകൾ നേരും.

Story Summary

Kerala Chief Secretary Dr. A. Jayathilak retires today after 35 years of service, with a farewell ceremony scheduled at the Durbar Hall. Bishwanath Sinha, the current Home Secretary, will assume charge as the new Chief Secretary this evening, prompting a likely administrative reshuffle in the state’s top IAS hierarchy.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.