Description
Digital Voice of Kerala
Monday, June 29, 2026

Digital Voice of Kerala
HomeKeralaശബരിമല സ്വർണ്ണക്കൊള്ള കേസ്: സമഗ്ര അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് SIT | Sabarimala...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: സമഗ്ര അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് SIT | Sabarimala Gold Theft

🎙️ Latest Podcast

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘം സമഗ്ര റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കേസിൽ ഇതുവരെ നടന്ന അന്വേഷണ പുരോഗതിയും, അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും റിപ്പോർട്ടിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ്. ശശിധരൻ നേരിട്ടെത്തിയാണ് റിപ്പോർട്ട് കൈമാറിയത്.( Sabarimala Gold Theft Case Investigation Update)

അടച്ചിട്ട കോടതി മുറിയിൽ നടന്ന നടപടികൾക്കിടെ, അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നേരിട്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. അന്വേഷണം അനന്തമായി നീളരുതെന്നും നടപടികൾ വേഗത്തിലാക്കണമെന്നും കോടതി കർശന നിർദ്ദേശം നൽകി. 2025-ൽ സ്വർണ്ണപ്പാളി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിൽ എത്തിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ നിലവിലെ സ്ഥിതിയും സംഘം കോടതിയെ ബോധിപ്പിച്ചു.

കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികളും ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് പരിഗണിക്കുന്നുണ്ട്. റിപ്പോർട്ട് പരിശോധിച്ച ശേഷം വൈകിട്ട് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.

Story Summary

The Special Investigation Team (SIT) submitted a comprehensive report to the Kerala High Court regarding the investigation into the missing gold plating from the Sabarimala temple’s Dwarapalaka idols. The court, while reviewing the progress, directed the SIT to expedite the probe and cautioned against indefinite delays; an interim order is expected later today.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.