ആലപ്പുഴ: കേരളത്തിൻ്റെ ജലോത്സവമായ ചമ്പക്കുളം മൂലം വള്ളംകളിക്ക് പമ്പയാറ്റിൽ ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് ആവേശകരമായ മത്സരങ്ങൾ ആരംഭിക്കുക. ഏഴ് ചുണ്ടൻ വള്ളങ്ങൾ ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി മാറ്റുരയ്ക്കും. ചുണ്ടൻ വള്ളങ്ങൾക്ക് പുറമെ വെപ്പ്, ഇരുട്ടുകുത്തി, ചുരുളൻ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ വള്ളങ്ങളും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.(Champakulam Moolam Boat Race 2026 begins today amid protests over lack of holiday)
മന്ത്രി പി.സി. വിഷ്ണുനാഥ് ജലോത്സവം ഉദ്ഘാടനം ചെയ്യും. എറണാകുളം റേഞ്ച് ഡി.ഐ.ജി. യതീഷ് ചന്ദ്ര മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഷാജി വി. നായർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. അതേസമയം, വള്ളംകളിയോട് അനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിക്കാത്തതിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടനാട് എം.എൽ.എ. റെജി ചെറിയാൻ നിയമസഭയിൽ വിഷയം ഉന്നയിച്ചിരുന്നു. എന്നാൽ, ഇതിനോട് മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വീകരിച്ച നിലപാട് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. അവധി നൽകുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് സഭയിൽ മറുപടി നൽകിയെങ്കിലും, പിന്നീട് സീറ്റിലിരുന്ന് ‘ഒരു കാരണവശാലും കൊടുക്കില്ല’ എന്ന് അദ്ദേഹം പറയുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വിമർശനങ്ങൾ ക്ഷണിച്ചുവരുത്തുകയും ചെയ്തു.
Story Summary
The historic Champakulam Moolam Boat Race begins today on the Pampa River, marking the start of Kerala’s boat race season. Despite the excitement surrounding the event, public resentment is growing in Kuttanad over the government’s refusal to declare a local holiday, further fueled by a controversial video of Chief Minister V.D. Satheesan dismissing the request.

