കാരക്കാസ്: വെനസ്വേലയിൽ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി ഉയർന്നു. എഴുപതിനായിരത്തോളം പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലാ ഗ്വയ്റ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നൂറുകണക്കിന് ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യ അടിയന്തര സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ്.(India launches Operation Amistad to assist Venezuela following devastating earthquakes)
ദുരന്തബാധിതർക്കായി ‘ഓപ്പറേഷൻ അമിസ്റ്റാഡ്’ എന്ന പേരിൽ ഇന്ത്യ വലിയൊരു രക്ഷാദൗത്യമാണ് ആരംഭിച്ചിരിക്കുന്നത്. ഈ ദൗത്യത്തിലൂടെ അടിയന്തര മെഡിക്കൽ സഹായമാണ് ഇന്ത്യ എത്തിക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ 35 ടണ്ണിലധികം ജീവൻരക്ഷാ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളുമായി ഇതിനകം വെനസ്വേലയിൽ എത്തി.
ഇന്ത്യൻ ആർമിയുടെ 60 പാരാ ഫീൽഡ് ഹോസ്പിറ്റലിൽ നിന്നുള്ള 41 അംഗ വിദഗ്ദ്ധ സംഘമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മിനിറ്റുകൾക്കുള്ളിൽ സജ്ജീകരിക്കാവുന്ന രണ്ട് അത്യാധുനിക പോർട്ടബിൾ മൊബൈൽ ആശുപത്രികളും സംഘത്തിലുണ്ട്. വെനസ്വേലയിലെ ജനങ്ങൾക്കൊപ്പം ഇന്ത്യ തോളോട് തോൾ ചേർന്ന് നിൽക്കുമെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ വ്യക്തമാക്കി.
Story Summary
The death toll from the devastating twin earthquakes in Venezuela has reached 1,430, with approximately 70,000 people reported missing. In response to the humanitarian crisis, India has launched ‘Operation Amistad,’ deploying a 41-member medical team from the Indian Army, specialized medical equipment, and two mobile hospitals via IAF C-17 Globemaster aircraft to assist in rescue operations.

