Description
Digital Voice of Kerala
Sunday, June 28, 2026

Digital Voice of Kerala
HomeNationalട്രംപിൻ്റെ ഇന്ത്യ സന്ദർശനം അടുത്ത വർഷം ആദ്യം: വ്യക്തമാക്കി യുഎസ് സ്റ്റേറ്റ്...

ട്രംപിൻ്റെ ഇന്ത്യ സന്ദർശനം അടുത്ത വർഷം ആദ്യം: വ്യക്തമാക്കി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ | Donald Trump to visit India

🎙️ Latest Podcast

ന്യൂഡൽഹി : അടുത്ത വർഷം തുടക്കത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനം നടക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സ്ഥിരീകരിച്ചു. ഫ്രാൻസിൽ വെച്ച് നടന്ന ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു സുപ്രധാന തീരുമാനം പുറത്തുവരുന്നത്.(Donald Trump to visit India next year as trade talks reach final stage)

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ അന്തിമഘട്ടത്തിലാണെന്നും, ഇത് ഉടൻ തന്നെ പൂർത്തിയാകുമെന്നും റൂബിയോ വ്യക്തമാക്കി. കൂടാതെ, ഈ വർഷം അവസാനത്തോടെ താനും ഇന്ത്യ സന്ദർശിക്കുമെന്ന് റൂബിയോ അറിയിച്ചു. പ്രസിഡന്റിന്റെ സന്ദർശനത്തിനായുള്ള മുന്നൊരുക്കങ്ങൾ ഇതിന്റെ ഭാഗമായി നടക്കും. ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയും ട്രംപും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ കരുത്തുറ്റതാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധം ഉൾപ്പെടെയുള്ള മേഖലകളിൽ കൂടുതൽ സഹകരണത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Summary

US Secretary of State Marco Rubio has announced that preparations are underway for President Donald Trump to visit India early next year. The visit aims to strengthen bilateral ties, with both nations currently in the final stages of finalizing a significant trade agreement.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.