Description
Digital Voice of Kerala
Saturday, June 27, 2026

Digital Voice of Kerala
HomeKeralaകുതിച്ചുയർന്ന് പൊന്ന്: സ്വർണവിലയിൽ ഇന്നും വർധന; പവന് 880 രൂപ കൂടി...

കുതിച്ചുയർന്ന് പൊന്ന്: സ്വർണവിലയിൽ ഇന്നും വർധന; പവന് 880 രൂപ കൂടി | Kerala Gold Price

🎙️ Latest Podcast

മൂന്നാഴ്ചയ്ക്കിടെ 11,000 രൂപയോളം ഇടിഞ്ഞ സ്വർണവിലയിൽ വീണ്ടും മുന്നേറ്റം. പവന് 880 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,05,560 രൂപയായി ഉയർന്നു. ഗ്രാമിന് 110 രൂപ വർധിച്ച് 13,195 രൂപയിലാണ് വ്യാപാരം നടക്കുന്നത് (Kerala Gold Price). കഴിഞ്ഞ ദിവസം രണ്ട് ഘട്ടങ്ങളിലായി പവന് 1040 രൂപ വർധിച്ചിരുന്നു. വ്യാഴാഴ്ച വൈകുന്നേരം മുതലാണ് സ്വർണവിലയിൽ വീണ്ടും വർധന പ്രകടമായി തുടങ്ങിയത്.

യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തുമെന്ന റിപ്പോർട്ടുകൾ സ്വർണത്തിന്റെ ആകർഷണീയതയെ ബാധിച്ചിട്ടുണ്ടെങ്കിലും, നിലവിൽ ആഗോള വിപണിയിലെ ചലനങ്ങൾ വിലയെ സ്വാധീനിക്കുന്നുണ്ട്. ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ ഇടിവ് വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 71 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. ഈ മാസത്തിന്റെ തുടക്കത്തിൽ 1,14,560 രൂപയായിരുന്ന സ്വർണവില, ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഈ വർഷത്തെ റെക്കോർഡ് ഉയർന്ന നിരക്ക്.

Summary: Gold prices in Kerala witnessed a significant rise today, with the price per sovereign increasing by ₹880 to reach ₹1,05,560. The price per gram has also seen a hike of ₹110, now standing at ₹13,195. This upward trend follows a period where prices had dropped by approximately ₹11,000 over the past three weeks. Market analysts suggest that international factors, including oil price fluctuations, are playing a key role in the current price volatility.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.