Description
Digital Voice of Kerala
Thursday, June 25, 2026

Digital Voice of Kerala
HomeEntertainmentനടി കൃഷി താപ്പണ്ടയുടെ ബെംഗളൂരുവിലെ വീട്ടിൽ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി...

നടി കൃഷി താപ്പണ്ടയുടെ ബെംഗളൂരുവിലെ വീട്ടിൽ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി | Vaishak businessman death case

🎙️ Latest Podcast

കന്നഡ താരം കൃഷി താപ്പണ്ടയുടെ രാജാരാജേശ്വരി നഗറിലുള്ള വീട്ടിൽ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി. വൈശാഖ് എന്ന വ്യക്തിയാണ് ജീവനൊടുക്കിയത്. ഇന്നലെ രാത്രി 8:30 ഓടെയാണ് സംഭവം. കൃഷി താപ്പണ്ട യെലഹങ്കയിലായിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി വൈശാഖ് കൃഷി താപ്പണ്ടയുടെ വീട്ടിൽ താമസിച്ചുവരികയായിരുന്നു. (Vaishak businessman death case)

വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന വൈശാഖ് കുടുംബ പ്രശ്നങ്ങളെത്തുടർന്ന് ഭാര്യയുമായി ഒരു മാസമായി അകന്നുകഴിയുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. അഭിഭാഷകനായ അരവിന്ദ് റെഡ്ഡിയെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ നേരത്തെ വൈശാഖ് അറസ്റ്റിലായിരുന്നു. സംഭവത്തിൽ രാജാരാജേശ്വരി നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Summary: A businessman named Vaishak, who was battling depression, was found dead at Kannada actor Krishi Thapanda’s residence in Rajarajeshwari Nagar, Bengaluru. The incident occurred while the actor was away, and police have confirmed that no suicide note was found. Vaishak had been facing personal issues and was previously involved in a high-profile extortion case.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.