ചെന്നൈ : നടൻ ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ എന്ന ചിത്രത്തിന്റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. നിർമ്മാതാവ് എ.വി. അനൂപ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് കെ. കുമരേഷ് ബാബു ചിത്രത്തിന്റെ റിലീസ് നിർത്തിവെക്കാൻ ഇടക്കാല ഉത്തരവിട്ടത്.(Dileep movie Neekkam, Madras High Court Stays The Release Of Dileep Starrer Movie)
ചിത്രത്തിന്റെ നിർമ്മാതാവായ സന്ദീപ് സേനനുമായി എ.വി. അനൂപിനുള്ള സാമ്പത്തിക തർക്കമാണ് നിയമനടപടിയിലേക്ക് നീങ്ങിയത്. നിർമ്മാണ കരാർ ലംഘിച്ചെന്നും, സന്ദീപ് സേനൻ നൽകിയ ചെക്ക് മടങ്ങിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കരാർ സംബന്ധമായ തർക്കങ്ങൾ മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നതുവരെ ഹർജിക്കാരന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് വിലയിരുത്തിയാണ് കോടതി സ്റ്റേ അനുവദിച്ചത്. ദിലീപ് ചിത്രത്തിന് ഈ കോടതി ഉത്തരവ് വലിയ തിരിച്ചടിയായിരിക്കുകയാണ്.
Story Summary
The Madras High Court has issued an interim stay on the release of the upcoming Dileep starrer ‘Neekkam’, directed by Jagan Shaji Kailas, following a petition filed by producer A.V. Anoop. The legal action stems from a financial dispute and alleged breach of contract between Anoop and producer Sandeep Senan, with the court ruling that the stay is necessary until arbitration resolves the conflict.

