ന്യൂഡൽഹി: ഡൽഹിയിലെ മെഹ്റൗളിയിൽ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 25-കാരനായ ടാക്സി ഡ്രൈവർ അറസ്റ്റിൽ (Mehrauli Rape Case). ബിഹാർ സ്വദേശികളായ, തെരുവിൽ താമസിക്കുന്ന ദിവസവേതനക്കാരുടെ മകളാണ് കൊല്ലപ്പെട്ടത്. മെഹ്റൗളിയിലെ സിഡിആർ ചൗക്കിന് സമീപത്തെ നടപ്പാതയിൽ വെച്ചാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ നാല് മണിക്കൂറിനുള്ളിൽ പ്രതിയായ ബബ്ലുവിനെ പിടികൂടുകയായിരുന്നു.
പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഗുരുഗ്രാമിലേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മെഹ്റൗളിയിലെ വനപ്രദേശത്തുനിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ വേഗത്തിൽ കണ്ടെത്താൻ പോലീസിന് സാധിച്ചത്. പ്രതിക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Summary: A 10-year-old girl, the daughter of daily-wage laborers living on a pavement in Delhi, was kidnapped, raped, and murdered. Mehrauli police arrested a 25-year-old app-based cab driver named Bablu within four hours of the incident, using CCTV footage from the area. The accused confessed to kidnapping the child from near CDR Chowk and committing the crime in Gurugram.

