കൊച്ചി: ‘അമ്മ’ സംഘടനയിലെ കൂട്ടരാജിക്ക് ശേഷം, സംഘടനയുമായുള്ള തന്റെ ഔദ്യോഗിക ബന്ധത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി നടി അൻസിബ ഹസ്സൻ. ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ ആഗ്രഹിക്കുന്നില്ലെന്നും, പുതിയ തലമുറയ്ക്ക് അവസരം നൽകാനായി വഴിമാറുകയാണെന്നും അൻസിബ അറിയിച്ചു.(Actress Ansiba Hassan on Official Roles In AMMA Organization)
തന്റെ ജീവിതയാത്രയിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരം ആരാധകരുടെ സ്നേഹവും പിന്തുണയുമാണെന്നും, സഹപ്രവർത്തകരുടെയും ആരാധകരുടെയും ഹൃദയത്തിൽ തനിക്കുള്ള സ്ഥാനമാണ് ഏറ്റവും വലിയ പുരസ്കാരമെന്നും അൻസിബ കുറിച്ചു.
പുതിയ തുടക്കങ്ങൾക്കായി വഴിമാറുന്നു, മാറ്റം അനിവാര്യമാണ്, അത് കരുത്തുള്ള യുവതലമുറയിൽ നിന്നാകട്ടെ എന്നാണ് അൻസിബ വ്യക്തമാക്കിയത്. സംഘടനയുടെ പ്രവർത്തനങ്ങൾ വരും കാലങ്ങളിൽ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെയെന്ന് ആശംസിച്ച താരം, ശക്തവും കരുണയും ആർജ്ജവവുമുള്ള ഒരു പുതിയ യുവനിര സംഘടനയുടെ നേതൃത്വത്തിലേക്ക് കടന്നുവരട്ടെ എന്നും കൂട്ടിച്ചേർത്തു.
Story Summary
Following the mass resignation within the film organization ‘AMMA’, actress Ansiba Hassan has announced her decision not to contest or hold any official positions in the organization. In a heartfelt social media post, she expressed gratitude for the love and support she received.

