ലഖ്നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിൽ 12-കാരനായ ബന്ധു പിടിയിൽ. വെള്ളിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ അമ്മയുടെ അരികിൽ നിന്ന് എടുത്തുകൊണ്ടുപോയി സമീപത്തെ വയലിലെ ഷെഡിൽ ഉപേക്ഷിക്കുകയായിരുന്നു.(Gorakhpur Infant Assault Case 12 Year Old Uncle Detained)
വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കുഞ്ഞിനെ കാണാനില്ലെന്ന് അമ്മ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ശനിയാഴ്ച രാവിലെ കുഞ്ഞിനെ ഗുരുതര പരിക്കുകളോടെ സമീപത്തെ ഷെഡിൽ കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും പ്രദേശവാസികളിൽ നിന്ന് ലഭിച്ച വിവരങ്ങളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മാതൃസഹോദരനായ 12-കാരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ കുട്ടി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സിറ്റി പോലീസ് സൂപ്രണ്ട് നിമേഷ് പാട്ടീൽ അറിയിച്ചു. പ്രതിക്കെതിരെ തുടർ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി. അശ്ലീല വീഡിയോകൾ കണ്ടതിനെത്തുടർന്നാണ് ഇത്തരമൊരു കൃത്യത്തിന് കുട്ടി മുതിർന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
Story Summary
A 12-year-old boy has been taken into custody in Gorakhpur, Uttar Pradesh, for allegedly kidnapping and sexually assaulting his nine-month-old niece. The child was found unconscious in a nearby field with serious injuries and is currently receiving medical treatment. Police are conducting a detailed investigation into the incident.

