സംസ്ഥാനത്ത് നിപ വൈറസ് ബാധ നിയന്ത്രണവിധേയമായതായി ആരോഗ്യവകുപ്പ് അറിയിച്ചു. നിരീക്ഷണത്തിലുള്ള ആർക്കും നിലവിൽ രോഗലക്ഷണങ്ങളില്ല. നിപ ബാധിതനായ ഒരാൾ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുന്നുണ്ട് (Kerala Shigella outbreak). 104 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. ഇതുവരെ നടത്തിയ പരിശോധനകളിൽ സമ്പർക്ക പട്ടികയിലുള്ളവരുടെ ഫലങ്ങൾ നെഗറ്റീവ് ആണ്.
സംസ്ഥാനത്ത് ഷിഗെല്ല ബാധ ആശങ്കാജനകമായി തുടരുന്നു. ഇന്ന് ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജൂൺ മാസത്തിൽ മാത്രം രോഗബാധിതരുടെ എണ്ണം വർദ്ധിച്ചു. ഈ മാസം 140 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വദേശിനിയായ മധ്യവയസ്ക കൂടി മരണപ്പെട്ടതോടെ ജൂൺ മാസത്തിലെ ആകെ മരണം ആറായി. ഈ വർഷം ഇതുവരെ 216 പേർക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, തൃശൂർ, ആലപ്പുഴ എന്നീ നാല് ജില്ലകളിൽ ഷിഗെല്ല ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലും രോഗബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശിച്ചു.
Summary: The Health Department has stated that the Nipah virus outbreak in Kerala is now under control, with no new symptomatic cases among those under observation. While one patient remains on a ventilator, all other contacts have tested negative. However, concern is rising over the spread of Shigella, with seven new cases reported today and one additional death.

