മഹോബ: ഉത്തർപ്രദേശിൽ നിർമ്മിച്ച ബ്രഹ്മോസ് മിസൈലുകൾ പാകിസ്താന് മേൽ പ്രയോഗിച്ചപ്പോൾ അവർ ലോകത്തോട് കരുണയ്ക്കായി യാചിക്കുകയായിരുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹോബയിൽ 697 കോടി രൂപയുടെ 88 വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Yogi Adityanath Mocks Pakistan Over Operation Sindoor And BrahMos Missiles)
‘ഓപ്പറേഷൻ സിന്ദൂർ’ പരാമർശിച്ചുകൊണ്ടായിരുന്നു ആദിത്യനാഥിന്റെ പരിഹാസം. “ഉത്തർപ്രദേശിലെ ഡിഫൻസ് ഇൻഡസ്ട്രിയൽ കോറിഡോറിൽ നിർമ്മിച്ച ബ്രഹ്മോസ് മിസൈലുകൾ പാകിസ്താന് നേരെ തൊടുത്തുവിട്ട ദിവസം, അവർ ലോകത്തിന് മുന്നിൽ യാചിക്കുകയായിരുന്നു. ഈ പാകിസ്താന് ഇന്ത്യയോട് യുദ്ധം ചെയ്യാൻ സാധിക്കുമോ?” അദ്ദേഹം ചോദിച്ചു.
പാകിസ്താന്റെ സൈനിക ശേഷിയെയും നിലവിലെ സാഹചര്യത്തെയും പരിഹസിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഈ പരാമർശങ്ങൾ നടത്തിയത്. സംസ്ഥാനത്തിന്റെ പ്രതിരോധ മേഖലയിലെ നേട്ടങ്ങളും ആദിത്യനാഥ് എടുത്തുപറഞ്ഞു.
Story Summary
Uttar Pradesh Chief Minister Yogi Adityanath mocked Pakistan regarding ‘Operation Sindoor,’ stating that the deployment of ‘Made in UP’ BrahMos missiles forced the neighbouring country to seek mercy. Adityanath made these comments while inaugurating development projects worth ₹697 crore in Mahoba, asserting that Pakistan is in no position to challenge India’s military capabilities.

