Description
Digital Voice of Kerala
Friday, June 19, 2026

Digital Voice of Kerala
HomeKerala'തന്ത്രങ്ങൾ കോടതിയോട് വേണ്ട, കടുത്ത നിയമനടപടി നേരിടേണ്ടി വരും': കശുവണ്ടി വികസന...

‘തന്ത്രങ്ങൾ കോടതിയോട് വേണ്ട, കടുത്ത നിയമനടപടി നേരിടേണ്ടി വരും’: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ മുഹമ്മദ് ഹനീഷിനെതിരെ ഹൈക്കോടതി | High Court

🎙️ Latest Podcast

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ മുഹമ്മദ് ഹനീഷിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കേസിൽ ഇന്ന് നേരിട്ട് ഹാജരാകാൻ നേരത്തെ നിർദ്ദേശമുണ്ടായിരുന്നെങ്കിലും, ബജറ്റ് തിരക്കുകൾ ചൂണ്ടിക്കാട്ടി അദ്ദേഹം കോടതിയിൽ എത്തിയിരുന്നില്ല. ഇതിനെത്തുടർന്ന്, വരാനിരിക്കുന്ന തിങ്കളാഴ്ച കർശനമായും കോടതിയിൽ ഹാജരാകണമെന്നും, അല്ലാത്തപക്ഷം അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും ജസ്റ്റിസ് എ. ബദറുദ്ധീൻ മുന്നറിയിപ്പ് നൽകി.(High Court Issues Final Warning To Mohammed Hanish In Cashew Corruption Case)

പ്രതികൾക്കെതിരെയുള്ള പ്രോസിക്യൂഷൻ നടപടികൾക്ക് ആവശ്യമായ അനുമതി നൽകുന്നതിൽ കാണിക്കുന്ന അനാസ്ഥയിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഇനിയൊരു കാരണവശാലും സമയം നീട്ടി നൽകില്ലെന്ന് വ്യക്തമാക്കിയ കോടതി, ജൂലൈ ഒമ്പതിനകം പ്രോസിക്യൂഷൻ അനുമതി നൽകിയിരിക്കണമെന്ന് നിർദ്ദേശിച്ചു.

ഇതിൽ വീഴ്ച വരുത്തിയാൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്നും കോടതി കൂട്ടിച്ചേർത്തു. കോടതിക്ക് മുന്നിൽ തന്ത്രങ്ങൾ പ്രയോഗിക്കേണ്ടതില്ലെന്ന് താക്കീത് നൽകിയ കോടതി, കേസിൽ പുതിയ വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജുവിനെയും കക്ഷി ചേർത്തിട്ടുണ്ട്.

Story Summary

The Kerala High Court has issued a final warning to IAS officer Mohammed Hanish, directing him to appear personally on Monday regarding the Cashew Development Corporation corruption case. The court also set a strict July 9 deadline for granting prosecution sanctions, warning that failure to comply would lead to contempt proceedings and potential arrest.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.