പാരീസ് : ജി7 ഉച്ചകോടിക്കിടയിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ മാധ്യമപ്രവർത്തകനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശം ശ്രദ്ധേയമാകുന്നു. യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് കൂടെയുണ്ടായിരുന്ന ഒരു മാധ്യമപ്രവർത്തകന്റെ രൂപത്തെയും പെരുമാറ്റത്തെയും ട്രംപ് വാനോളം പുകഴ്ത്തിയത്.(Donald Trump praises UAE journalist Majed AlFarsi at G7 Summit)
സ്‌കൈ ന്യൂസ് അറേബ്യയിലെ മാധ്യമപ്രവർത്തകനായ മാജിദ് അൽ ഫാർസിയെയാണ് ട്രംപ് വേദിയിൽ വെച്ച് അഭിനന്ദിച്ചത്. അൽ ഫാർസിയുടെ രൂപം ശ്രദ്ധയിൽപ്പെട്ട ട്രംപ്, അദ്ദേഹം ഏത് രാജ്യക്കാരനാണെന്ന് യുഎഇ പ്രസിഡന്റിനോട് ചോദിച്ചു. തുടർന്ന്, താൻ പതിവായി അഭിമുഖം നടത്തുന്ന അമേരിക്കൻ മാധ്യമപ്രവർത്തകരിൽ നിന്ന് വ്യത്യസ്തമായി വളരെ മാന്യമായ പെരുമാറ്റമാണ് അദ്ദേഹത്തിന്റേതെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. “എന്തൊരു സൗന്ദര്യമാണ് അദ്ദേഹത്തിന്! വളരെ മാന്യമായ പെരുമാറ്റം. അദ്ദേഹത്തെ ഇപ്പോൾ തന്നെ ഒരു സിനിമയിൽ അഭിനയിപ്പിക്കാം,” എന്ന് ട്രംപ് തമാശരൂപേണ പറഞ്ഞു.
ട്രംപിന്റെ ഈ പരാമർശം സദസ്സിൽ ചിരി പടർത്തുകയും ചെയ്തു. യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഒരു “പോരാളി” എന്നും “ധീരനായ മനുഷ്യൻ” എന്നും ട്രംപ് വിശേഷിപ്പിച്ചിരുന്നു. യുഎഇയുമായുള്ള തന്ത്രപ്രധാനമായ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും മധ്യേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച നടത്തി.
Story Summary
During the G7 Summit in France, US President Donald Trump praised Sky News Arabia journalist Majed AlFarsi, jokingly remarking that he was “handsome” enough to be in a movie and had a “nice way about him” compared to US reporters. Trump also held bilateral talks with UAE President Mohamed bin Zayed Al Nahyan, commending his leadership and courageous stance in regional conflicts.

