ന്യൂഡൽഹി : നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA). ഇത്തരം വ്യാജ സന്ദേശങ്ങളിൽ വിദ്യാർഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്ന് എൻടിഎ ഡയറക്ടർ ജനറൽ മുന്നറിയിപ്പ് നൽകി.(NTA issues warning against fake news on NEET exam)
ടെലിഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ചില തട്ടിപ്പുസംഘങ്ങൾ സജീവമാണ്. എഡിറ്റ് ചെയ്ത വീഡിയോകളും വ്യാജ ചാറ്റുകളും ഉപയോഗിച്ച് വിദ്യാർഥികളിൽ നിന്ന് പണം തട്ടാനാണ് ഇവർ ശ്രമിക്കുന്നത്. ഇത്തരക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പരീക്ഷയുടെ സുരക്ഷ ഉറപ്പാക്കാൻ അത്യാധുനിക സംവിധാനങ്ങളാണ് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്. യാതൊരുവിധ ആശങ്കകളുമില്ലാതെ പരീക്ഷയെ നേരിടാൻ വിദ്യാർഥികൾ തയ്യാറെടുക്കണമെന്നും, പരീക്ഷയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റ് മാത്രം സന്ദർശിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
Story Summary
The National Testing Agency (NTA) has urged students and parents to ignore fake social media rumors regarding NEET question paper leaks, labeling them as baseless attempts by scammers to extort money. NTA has assured that advanced security measures are in place and advised candidates to rely only on official notifications for accurate information.

