ന്യൂഡൽഹി: ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നീ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ നേരത്തെ നടന്നേക്കുമെന്ന് സൂചന. അടുത്ത വർഷം പകുതിയോടെ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ്, നിശ്ചയിച്ചതിലും മുൻപേ നടത്താനാണ് സാധ്യത. സെൻസസ് നടപടികളുടെ രണ്ടാം ഘട്ടം അടുത്ത വർഷം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ ആലോചന നടക്കുന്നത്.(Assembly Elections In Four States Likely To Be Held Early)
ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ബിജെപി കേന്ദ്ര നേതൃത്വം അതത് സംസ്ഥാന ഘടകങ്ങൾക്ക് നിർദ്ദേശം നൽകി. അടുത്തിടെ നടന്ന ബംഗാൾ തെരഞ്ഞെടുപ്പിലെ വിജയവും മറ്റ് സംസ്ഥാനങ്ങളിലെ അനുകൂല രാഷ്ട്രീയ സാഹചര്യവും തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നത് പാർട്ടിക്കു ഗുണകരമാകുമെന്ന് നേതൃത്വം വിലയിരുത്തുന്നു.
നിലവിലെ സാഹചര്യത്തിൽ നേരത്തെ തെരഞ്ഞെടുപ്പ് നടന്നാൽ ഭരണത്തുടർച്ചയും രാഷ്ട്രീയ നേട്ടങ്ങളും കൊയ്യാൻ കഴിയുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. വിഷയത്തിൽ അന്തിമ തീരുമാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടാകുമെങ്കിലും, പാർട്ടിയുടെ പ്രവർത്തനങ്ങൾ നേരത്തെ തുടങ്ങാനാണ് ഹൈക്കമാൻഡിന്റെ തീരുമാനം.
Story Summary
Four Indian states—Uttar Pradesh, Punjab, Uttarakhand, and Goa—may face early assembly elections due to the upcoming second phase of the national census. In response, the BJP central leadership has directed its state units to expedite election preparations, aiming to capitalize on favorable political conditions.

