തിരുവനന്തപുരം : ഷെയ്ൻ നിഗം നായകനായ ‘ദൃഢം’ എന്ന സിനിമയ്ക്കെതിരെ ഗുരുതരമായ ആരോപണവുമായി ആർ. ശ്രീലേഖ രംഗത്ത്. തന്റെ ചെറുകഥ മോഷ്ടിച്ചാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് അവർ സോഷ്യൽ മീഡിയയിലൂടെ ആരോപിച്ചു.( R Sreelekha Alleges Plagiarism In Shane Nigam Movies Dridam And Bhoothakaalam)
വർഷങ്ങൾക്ക് മുൻപ് താൻ പ്രസിദ്ധീകരിച്ച ‘കരിങ്കുടി പോലീസ് സ്റ്റേഷൻ’ എന്ന ചെറുകഥ മോഷ്ടിച്ചാണ് ‘ദൃഢം’ സിനിമയുടെ തിരക്കഥ തയ്യാറാക്കിയതെന്ന് ശ്രീലേഖ പറയുന്നു. പോലീസ് കഥ ആയതുകൊണ്ട് യാദൃശ്ചികമായി കണ്ടപ്പോൾ താൻ എഴുതിയ കഥയുടെ സാമ്യം ശ്രദ്ധയിൽപ്പെടുകയായിരുന്നു.
തന്റെ യൂട്യൂബ് ചാനലിൽ മൂന്ന് വർഷം മുൻപ് അവതരിപ്പിച്ച ഒരു അനുഭവ കഥയുടെ മോഷണമാണ് ഭൂതകാലം എന്ന സിനിമയെന്നും അവർ ആരോപിക്കുന്നു. തന്റെ കഥയുടെ പേരായ ‘ഭൂത ഭവനം’ എന്നതിന് സമാനമായി ‘ഭൂതകാലം’ എന്ന് സിനിമയ്ക്ക് പേരിട്ടതിൽ തന്നെ സാമ്യമുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
ഷെയ്ൻ നിഗത്തോട് തനിക്ക് വ്യക്തിപരമായി വലിയ ഇഷ്ടമാണെന്നും, തന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരു സഹോദരതുല്യനായ ഉദ്യോഗസ്ഥന്റെ മുഖഛായ അദ്ദേഹത്തിനുണ്ടെന്നും ശ്രീലേഖ പറഞ്ഞു.
Story Summary
Former IPS officer and BJP Councilor R. Sreelekha has alleged that the movies ‘Dridam’ and ‘Bhoothakaalam’, starring Shane Nigam, are based on her own stories. She claims that ‘Dridam’ draws its plot from her published short story ‘Karinkudi Police Station’, while ‘Bhoothakaalam’ is derived from her personal narrative titled ‘Bhootha Bhavanam’.

