കൊച്ചി : മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ‘ദൃശ്യം 3’ ഒടിടി പ്ലാറ്റ്‌ഫോമിലേക്ക്. ജൂൺ 18-ന് ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാകും.(Drishyam 3 OTT Release Date Announced On Amazon Prime Video)
മോഹൻലാലിന്റെ ജന്മദിനമായ മെയ് 21-ന് തിയേറ്ററുകളിൽ എത്തിയ ചിത്രം വിജയകരമായ നാലാഴ്ച പിന്നിടുമ്പോഴാണ് ഒടിടിയിൽ റിലീസ് ചെയ്യുന്നത്. തിയേറ്റർ കളക്ഷൻ, ഒടിടി, സാറ്റ്‌ലൈറ്റ് ബിസിനസ് എന്നിവ ഉൾപ്പെടെ ചിത്രം ഇതിനകം 300 കോടി രൂപയുടെ നേട്ടം നേടിക്കഴിഞ്ഞു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ മീന, സിദ്ദിഖ്, മുരളി ഗോപി, എസ്തർ അനിൽ, അൻസിബ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 2013-ൽ പുറത്തിറങ്ങിയ ‘ദൃശ്യം’ മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലർ ചിത്രങ്ങളിലൊന്നായി മാറിയപ്പോൾ, കോവിഡ് കാലത്തായിരുന്നു ‘ദൃശ്യം 2’ നേരിട്ട് ഒടിടി റിലീസായി എത്തിയത്.
Story Summary
The Mohanlal-starrer ‘Drishyam 3’, directed by Jeethu Joseph, is set for its OTT release on Amazon Prime Video on June 18. Following a successful theatrical run since its release on May 21, the film has achieved a massive business milestone of 300 crores.

