ലോസ് ഏഞ്ചൽസ് : ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് എ പോരാട്ടത്തിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ ദക്ഷിണ കൊറിയയ്ക്ക് തകർപ്പൻ വിജയം. ആദ്യ പകുതിയിൽ ഗോൾരഹിതമായി പിരിഞ്ഞ മത്സരത്തിൽ, പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് ദക്ഷിണ കൊറിയ 2-1 എന്ന സ്കോറിന് വിജയം സ്വന്തമാക്കിയത്.(South Korea Stuns Czech Republic In World Cup 2026 Group A Thriller)
രണ്ടാം പകുതിയിലാണ് മത്സരത്തിന്റെ ഗതിമാറ്റിയ ഗോളുകൾ പിറന്നത്. 59-ാം മിനിറ്റിൽ ലാഡിസ്ലാവ് ക്രേജിയുടെ ഗോളിലൂടെ ചെക്ക് റിപ്പബ്ലിക് ലീഡ് എടുത്തു. എന്നാൽ കൊറിയയുടെ മറുപടി വളരെ വേഗത്തിലായിരുന്നു. 67-ാം മിനിറ്റിൽ ഇൻ-ബിയോം ഹ്വാങ് കൊറിയയ്ക്കായി സമനില ഗോൾ നേടി. തുടർന്ന് 80-ാം മിനിറ്റിൽ ഓ ഹ്യൂൺ-ഗ്യൂ വിജയഗോൾ കൂടി നേടിയതോടെ കൊറിയൻ ആരാധകർ ആവേശത്തിലായി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സൗത്ത് ആഫ്രിക്കയെ 2-0 എന്ന സ്കോറിന് പരാജയപ്പെടുത്തി മെക്സിക്കോ നേരത്തെ തന്നെ വിജയത്തുടക്കം കുറിച്ചിരുന്നു. ഇതോടെ ഗ്രൂപ്പ് എ-യിൽ മെക്സിക്കോയ്ക്കൊപ്പം ദക്ഷിണ കൊറിയയും കരുത്തുകാട്ടുകയാണ്.
Story Summary
South Korea secured a thrilling 2-1 comeback victory over the Czech Republic in their FIFA World Cup 2026 Group A opener in Los Angeles. After falling behind to a Ladislav Krejci goal, South Korea responded with scores from In-beom Hwang and Oh Hyeon-gyu to claim all three points.

