Description
Digital Voice of Kerala
Friday, June 12, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeKeralaമാസപ്പടി കേസ്: വീണയ്ക്ക് ED ഇന്ന് വീണ്ടും സമൻസ് നൽകും; രേഖകൾ...

മാസപ്പടി കേസ്: വീണയ്ക്ക് ED ഇന്ന് വീണ്ടും സമൻസ് നൽകും; രേഖകൾ അഭിഭാഷകർ മുഖേന ഹാജരാക്കാൻ സന്നദ്ധത അറിയിച്ചു | Veena To Receive Fresh Summons

🎙️ Latest Podcast

തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ വീണയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും സമൻസ് നൽകും. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകാൻ കഴിയില്ലെന്ന് വീണ വിജയൻ അറിയിച്ചതിനെത്തുടർന്നാണ് ഇഡി പുതിയ സമൻസ് അയക്കാൻ തീരുമാനിച്ചത്.(Veena To Receive Fresh Summons In CMRL Case)

അതേസമയം, ഇഡി ആവശ്യപ്പെട്ട നിർണ്ണായക രേഖകൾ അഭിഭാഷകർ മുഖേന ഇന്ന് സമർപ്പിക്കാമെന്ന് വീണ വിജയൻ അധികൃതരെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇതിൽ ഇഡി ഇതുവരെ ഔദ്യോഗിക മറുപടി നൽകിയിട്ടില്ല. കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി വീണയുടെ നേരിട്ടുള്ള മൊഴിയെടുക്കൽ അനിവാര്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

കേസിൽ ഉൾപ്പെട്ട സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകൻ അടക്കമുള്ളവരെ തിങ്കളാഴ്ച ഇഡി ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഇഡി വീണയോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Story Summary

The Enforcement Directorate (ED) is set to issue a fresh summons to Veena in connection with the CMRL monthly payment case after she cited health reasons for missing today’s appearance. While Veena has offered to submit requested documents through her legal counsel, the ED continues to focus on her personal questioning alongside the upcoming interrogation of CMRL officials.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.