തിരുവനന്തപുരം: കനത്ത മഴയ്ക്കിടെ പാറശ്ശാലയിൽ വീടിനു സമീപത്തെ പാറ ഇളകിവീണ് വയോധികയ്ക്ക് പരിക്ക്. രാജകുമാരി (50) എന്ന വീട്ടമ്മയാണ് അപകടത്തിൽപ്പെട്ടത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.(Woman Injured After Rock Collapses In Parassala Thiruvananthapuram)
ഇന്ന് പുലർച്ചെ അഞ്ചരയോടെ പ്രാഥമിക ആവശ്യങ്ങൾക്കായി പുറത്തിറങ്ങിയപ്പോഴാണ് വീടിനു സമീപത്തെ വലിയ പാറ മുകളിൽ നിന്നും അടർന്നു വീണത്. ശബ്ദം കേട്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, പാറയുടെ ഇടയിൽ രാജകുമാരി കുടുങ്ങിപ്പോകുകയായിരുന്നു. അരയ്ക്ക് താഴേക്ക് പാറയുടെ അടിയിൽ കുടുങ്ങിയ നിലയിലായിരുന്നു ഇവർ.
കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായെങ്കിലും, ഫയർഫോഴ്സും പോലീസും അതിവേഗം തന്നെ സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ജെസിബി ഉപയോഗിച്ച് പാറയുടെ ഒരു ഭാഗം ഉയർത്തിയാണ് ഇവരെ പുറത്തെടുത്തത്. കാലിന് ഗുരുതരമായി പരിക്കേറ്റ രാജകുമാരിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Story Summary
A 50-year-old woman named Rajakumari was injured after a large rock collapsed on her in Parassala, Thiruvananthapuram, during heavy rainfall early this morning. Fire and rescue teams successfully extracted her from beneath the rock after a long operation, and she is currently receiving treatment at Karakonam Medical College.

