കോഴിക്കോട്: ജില്ലയിൽ നിപ സ്ഥിരീകരിച്ച 43-കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഐസൊലേഷൻ വാർഡിൽ വെന്റിലേറ്റർ സഹായത്തോടെയാണ് നിലവിൽ ചികിത്സ നൽകുന്നത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുകയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.(Kozhikode Nipah Virus Update Patient Condition And Contact List)
രോഗിയുടെ മെയ് 30 മുതൽ ജൂൺ 10 വരെയുള്ള സഞ്ചാരപാത ആരോഗ്യവകുപ്പ് നേരത്തെ പുറത്തുവിട്ടിരുന്നു. നിലവിൽ 77 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇവരുടെ കണക്കുകൾ താഴെ പറയുന്നതാണ്:
ആരോഗ്യ പ്രവർത്തകർ: 58 പേർ
കുടുംബാംഗങ്ങൾ: 14 പേർ
സുഹൃത്തുക്കൾ/സഹപ്രവർത്തകർ: 5 പേർ
ഇതിൽ ഹൈയസ്റ്റ് റിസ്ക് വിഭാഗത്തിൽപ്പെട്ട 2 പേരും ഹൈ റിസ്ക് വിഭാഗത്തിലുള്ള 13 പേരും ഉൾപ്പെടെ ആകെ 15 പേർ കർശന നിരീക്ഷണത്തിലാണ്. ലോ റിസ്ക് വിഭാഗത്തിലുള്ള 62 പേരും നിരീക്ഷണത്തിലുണ്ട്. സമ്പർക്ക പട്ടികയിലുള്ള ആർക്കും ഇതുവരെ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്.
രോഗപ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിൽ പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്. സംശയനിവാരണത്തിനും വിവരങ്ങൾക്കും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:
ഫോൺ: 0495 2373 901, 9072 007 767
ക്ലസ്റ്ററുകൾ തിരിച്ചുള്ള നിരീക്ഷണം ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകാതെ ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
Story Summary
A 43-year-old man diagnosed with Nipah virus in Kozhikode remains in critical condition on a ventilator. Health authorities have identified 77 close contacts and established a control room to monitor the situation, ensuring strict quarantine for those in the high-risk categories.

