ന്യൂഡൽഹി: ഒമാൻ തീരത്ത് ഷിനാസ് തുറമുഖത്തിന് സമീപം ഇന്ത്യൻ ജീവനക്കാരുള്ള ‘എം.ടി. ജൽവീർ’ എന്ന കപ്പലിൽ തീപിടുത്തമുണ്ടായതായി റിപ്പോർട്ട്. എൻജിൻ റൂമിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് കപ്പലിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 20 ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.(MT Jalveer fire, Indian crew safe after fire incident on vessel MT Jalveer off Oman coast)
ഒമാനിലെ ഇന്ത്യൻ എംബസി സംഭവത്തിൽ അടിയന്തരമായി ഇടപെടുകയും പ്രാദേശിക ഭരണകൂടവുമായി ചേർന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്. റോയൽ നേവി ഓഫ് ഒമാന്റെ സഹായത്തോടെ ജീവനക്കാരെ സുരക്ഷിതമായി ഷിനാസ് തുറമുഖത്തേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് എംബസി ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ഗിനിയ-ബിസാവു പതാകയേന്തി സർവീസ് നടത്തുന്ന അസ്ഫാൽറ്റ്/ബിറ്റുമെൻ ടാങ്കറാണ് എം.ടി. ജൽവീർ.
ഈ ആഴ്ചയിൽ ഇന്ത്യൻ ജീവനക്കാരുള്ള കപ്പലുകൾക്ക് നേരെ നടക്കുന്ന മൂന്നാമത്തെ സുരക്ഷാ സംഭവമാണിത്. നേരത്തെ, ഒമാൻ തീരത്ത് വച്ച് ‘എം.ടി. സെറ്റബെല്ലോ’ എന്ന കപ്പലിന് നേരെ നടന്ന ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും 21 പേരെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു തൊട്ടുമുൻപ് ‘എം.ടി. മാരിവെക്സ്’ എന്ന കപ്പലിന് നേരെയും ആക്രമണം ഉണ്ടായിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് ഹോർമുസ് കടലിടുക്കിലെ ഗതാഗതം സങ്കീർണ്ണമായതും ഉപരോധങ്ങളും മേഖലയിലെ വാണിജ്യ കപ്പലുകൾക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണ്.
Story Summary
The vessel MT Jalveer, carrying 20 Indian crew members, caught fire in its engine room off the coast of Oman near Shinas Port on June 11, 2026. All Indian sailors are reported to be safe, and evacuation efforts are currently underway with the support of the Royal Navy of Oman. This incident marks the third time this week that a vessel with an Indian crew has faced a security crisis in the volatile waters near the Strait of Hormuz.

