ന്യൂഡൽഹി : മധ്യപ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. കോൺഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക റിട്ടേണിങ് ഓഫീസർ തള്ളി. പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിവരങ്ങൾ മറച്ചുവെച്ചു എന്നാരോപിച്ച് ബിജെപി നൽകിയ പരാതി അംഗീകരിച്ചാണ് നടപടി.(Madhya Pradesh Rajya Sabha Election Congress Nomination Rejected)
ഈ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. തീരുമാനം അട്ടിമറിയാണെന്നും നിയമപരമായി നേരിടുമെന്നും പാർട്ടി വ്യക്തമാക്കി. കെ സി വേണുഗോപാൽ, ജയറാം രമേശ്, സച്ചിൻ പൈലറ്റ്, ഭൂപേഷ് ബാഗേൽ തുടങ്ങിയ മുതിർന്ന നേതാക്കൾ ഇന്നലെ രാത്രി തന്നെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലെത്തി പ്രതിഷേധിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തുമെന്ന് കോൺഗ്രസ് അറിയിച്ചു.
നിയമനടപടികൾക്കായി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിയുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തി. ദുർബലമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പത്രിക തള്ളാൻ പാടില്ലെന്ന മുൻ സുപ്രീം കോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടി നിയമപോരാട്ടം നടത്താനാണ് കോൺഗ്രസിന്റെ തീരുമാനം. കോടതിയിൽ നിന്ന് അനുകൂല വിധി ലഭിക്കുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്.
Story Summary
The nomination paper of Congress candidate Meenakshi Natarajan for the Madhya Pradesh Rajya Sabha election was rejected over alleged non-disclosure of case details in her affidavit. The Congress party has termed this a political conspiracy and has launched a strong protest, planning to approach the Election Commission and potentially the courts for legal redress.

