HomeKeralaസംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥ തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ...

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥ തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി | Kerala IAS officers reshuffle list

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് (IAS) ഉദ്യോഗസ്ഥ തലപ്പത്ത് വൻ അഴിച്ചുപണി നടത്തി സർക്കാർ ഉത്തരവിറക്കി (Kerala IAS officers reshuffle list). പ്രമുഖ ഉദ്യോഗസ്ഥർക്കെല്ലാം പുതിയ നിയമനങ്ങളും വിവിധ വകുപ്പുകളുടെ അധിക ചുമതലകളും നൽകിയിട്ടുണ്ട്. ബി. അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും എൻ. പ്രശാന്തിനെ കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും നിയമിച്ചു. കായികവകുപ്പിന് പുറമെ യുവജനകാര്യ, മൃഗശാല, മ്യൂസിയം വകുപ്പുകളുടെ അധിക ചുമതലയും എൻ. പ്രശാന്തിന് നൽകിയിട്ടുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ സിൻഹയ്ക്ക് കയർ വികസന വകുപ്പിന്റെയും ഹൗസിങ് ഡിപ്പാർട്മെന്റിന്റെയും അധിക ചുമതല നൽകി.

മറ്റ് പ്രധാന നിയമനങ്ങൾ താഴെ പറയുന്നപ്രകാരമാണ്:
കെ.ആർ. ജ്യോതിലാൽ: പ്ലാനിങ് ബോർഡിന്റെ അധിക ചുമതല.
മിൻഹാജ് ആലം: കൃഷി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി.
രാജു നാരായണ സ്വാമി: സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി.
ടി.വി. അനുപമ: ഗതാഗത സെക്രട്ടറി.
ഷാർമിള മേരി ജോസഫ്: ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി.
രത്തൻ യു. ഖേൽക്കർ: തുറമുഖ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല.
കെ. ബിജു: വനം വകുപ്പ് സെക്രട്ടറി.
എം.ജി. രാജമാണിക്യം: കെഎസ്ഇബി (KSEB) ചെയർമാൻ.
കെ. ജീവൻ ബാബു: റവന്യൂ, ദുരന്ത നിവാരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി.
സുഹാസ്. എസ്: ജലവിഭവ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി.

കൂടാതെ, ഡോ. ദിവ്യ എസ്. അയ്യരെ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. അദീല അബ്ദുള്ള പൊതുമരാമത്ത് വകുപ്പ് (PWD) സ്‌പെഷ്യൽ സെക്രട്ടറിയാകും. ശ്രീറാം സാംബശിവ റാവുവിനു ഐടി (IT) വകുപ്പിന്റെ അധിക ചുമതല നൽകിയപ്പോൾ, ഷാനവാസ്‌. എസ് തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാകും. ഡി. സജിത് ബാബു പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാകും; ഇദ്ദേഹത്തിന് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ അധിക ചുമതലയുമുണ്ട്.

മറ്റ് മാറ്റങ്ങൾ:
കെ. ഗോപാലകൃഷ്ണൻ: പരിസ്ഥിതി വകുപ്പ് ഡയറക്ടർ.
ടി.വി. സുഭാഷ്: കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി.
എം. അഞ്ജന: നോർക്ക, ശാസ്ത്ര സാങ്കേതിക വകുപ്പുകളുടെ അധിക ചുമതല.
ഷീബ ജോർജ്: വനിത ശിശു വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി.
അഫ്‌സാന പർവീൺ: ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ.
ജെറോമിക് ജോർജ്: ധനവകുപ്പിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD).

അവധി കഴിഞ്ഞു മടങ്ങിയെത്തിയ രേണു രാജിനെ ആരോഗ്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു. ആസിഫ് കെ. യൂസഫ് നോർക്ക ഡയറക്ടറാകും. ശ്രീധന്യ സുരേഷ് ഫുഡ് സേഫ്റ്റി കമ്മീഷണറായും, സഫ്ന നസറുദ്ധീന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അധിക ചുമതലയും നൽകി. രാഹുൽ കൃഷ്ണ ശർമയെ ജിഎസ്ടി (GST) സ്പെഷ്യൽ കമ്മീഷ്ണറായും, അനു. എസ്. നായരെ നാഷണൽ ഹെൽത്ത്‌ മിഷൻ (NHM) ഡയറക്ടറായും നിയമിച്ചു. സബിൻ സമീദിന് ഐ ആൻഡ് പിആർഡി (I&PRD) ഡയറക്ടറുടെ അധിക ചുമതലയും, ഹർഷിൽ ആർ. മീനയെ ടൂറിസം എംഡി (MD) ആയും നിയമിച്ച് ഉത്തരവായിട്ടുണ്ട്.

Story Summary: The Kerala government has executed a major reshuffle in the IAS top brass. Key appointments include B. Ashok as Higher Education Principal Secretary, N. Prasanth as Sports Special Secretary, M.G. Rajamanickam as KSEB Chairman, Divya S. Iyer as LSGD Principal Secretary, and Sreethanya Suresh as Food Safety Commissioner, along with several other department shifts.

WhatsApp Channel Banner

Latest updates

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം, രണ്ടായി...

മലപ്പുറം: കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞുണ്ടായ ദാരുണ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.(Kuttippuram...

പരീക്ഷാ തട്ടിപ്പുകൾക്ക് 10 വർഷം വരെ തടവും 10...

ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ക്രമക്കേടുകളും പേപ്പർ ചോർച്ചയും തടയുന്നതിനായി വ്യവസ്ഥകൾ കൂടുതൽ കർശനമാക്കിക്കൊണ്ടുള്ള 'പബ്ലിക് എക്‌സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026' തിങ്കളാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കും. കേന്ദ്ര മന്ത്രി ജിതേന്ദ്ര...

‘ഗംഗാനദിയിൽ വച്ച് ചിക്കൻ ബിരിയാണി കഴിക്കുന്നത് കുറ്റകൃത്യമാണെന്ന് കരുതുന്നില്ല’:...

ഭോപ്പാൽ: രാജ്യത്ത് ജനാധിപത്യപരമായ വിയോജിപ്പുകൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ചുരുങ്ങി വരികയാണെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ. സമാധാനപരമായ പ്രതിഷേധങ്ങളെയും പൊതുചർച്ചകളെയും ഭരണഘടനാപരമായ അവകാശങ്ങളെയും ക്രിമിനൽ കുറ്റങ്ങളായി ചിത്രീകരിക്കുന്ന പ്രവണത വർദ്ധിച്ചു വരികയാണെന്നും...

കൊല്ലത്ത് നിന്ന് കാണാതായ അമ്മയെയും മക്കളെയും തമിഴ്‌നാട്ടിൽ നിന്ന്...

കൊല്ലം: പുന്തലത്താഴത്തുനിന്ന് കാണാതായ ഇരവിപുരം സ്വദേശിനിയായ യുവതിയെയും രണ്ട് മക്കളെയും തമിഴ്‌നാട്ടിലെ മധുരയിൽ നിന്ന് കണ്ടെത്തി. ജൂലൈ 18-നാണ് യുവതിയെയും 12 വയസ്സുള്ള മകനെയും മൂന്നര വയസ്സുള്ള മകളെയും കാണാതായത്. ക്ഷേത്രദർശനത്തിനായി കാറിൽ...

‘പുറത്ത് സംഭവിക്കുന്ന കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കാറില്ല’: സിംബാബ്‌വെക്കെതിരായ മാച്ച്...

ഹരാരെ: പുറത്തുനിന്നുള്ള വിമർശനങ്ങളിലോ മറ്റ് താരങ്ങളുടെ പ്രകടനങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിക്കാതെ സ്വന്തം കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ. സിംബാബ്‌വെക്കെതിരായ മത്സരത്തിൽ മികച്ച...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....