HomeKeralaകൊല്ലത്ത് നിന്ന് കാണാതായ അമ്മയെയും മക്കളെയും തമിഴ്‌നാട്ടിൽ നിന്ന് കണ്ടെത്തി |...

കൊല്ലത്ത് നിന്ന് കാണാതായ അമ്മയെയും മക്കളെയും തമിഴ്‌നാട്ടിൽ നിന്ന് കണ്ടെത്തി | Missing Kollam Mother And 2 Children

കൊല്ലം: പുന്തലത്താഴത്തുനിന്ന് കാണാതായ ഇരവിപുരം സ്വദേശിനിയായ യുവതിയെയും രണ്ട് മക്കളെയും തമിഴ്‌നാട്ടിലെ മധുരയിൽ നിന്ന് കണ്ടെത്തി. ജൂലൈ 18-നാണ് യുവതിയെയും 12 വയസ്സുള്ള മകനെയും മൂന്നര വയസ്സുള്ള മകളെയും കാണാതായത്. ക്ഷേത്രദർശനത്തിനായി കാറിൽ വീട്ടിൽ നിന്നിറങ്ങിയ ഇവർ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഭർതൃവീട്ടുകാർ ഇരവിപുരം പോലീസിൽ പരാതി നൽകുകയായിരുന്നു.(Missing Kollam Mother And 2 Children Traced To Madurai Tamil Nadu)

സംഭവദിവസം വൈകുന്നേരത്തോടെ യുവതിയുടെ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ സഞ്ചരിച്ച കാർ തെന്മല കടന്ന് തമിഴ്‌നാട്ടിലേക്ക് പോയതായി സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തി.

ഇതിന് പിന്നാലെയാണ് മധുരയിൽ നിന്ന് ഇവരെ കണ്ടെത്തിയത്. ഇൻഷുറൻസ് കമ്പനി ജീവനക്കാരിയായ യുവതിയുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. സംഭവം അറിഞ്ഞ് ഇദ്ദേഹം നാട്ടിലെത്തിയിട്ടുണ്ട്.

Story Summary 

A mother and her two children who were reported missing from Puntalathazham in Kollam since July 18 have been traced to Madurai, Tamil Nadu. They went missing after leaving home for a temple visit in a car, which was later spotted crossing the Thenmala border on CCTV footage.

WhatsApp Channel Banner

Latest updates

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം, രണ്ടായി...

മലപ്പുറം: കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞുണ്ടായ ദാരുണ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.(Kuttippuram...

പരീക്ഷാ തട്ടിപ്പുകൾക്ക് 10 വർഷം വരെ തടവും 10...

ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ക്രമക്കേടുകളും പേപ്പർ ചോർച്ചയും തടയുന്നതിനായി വ്യവസ്ഥകൾ കൂടുതൽ കർശനമാക്കിക്കൊണ്ടുള്ള 'പബ്ലിക് എക്‌സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026' തിങ്കളാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കും. കേന്ദ്ര മന്ത്രി ജിതേന്ദ്ര...

‘ഗംഗാനദിയിൽ വച്ച് ചിക്കൻ ബിരിയാണി കഴിക്കുന്നത് കുറ്റകൃത്യമാണെന്ന് കരുതുന്നില്ല’:...

ഭോപ്പാൽ: രാജ്യത്ത് ജനാധിപത്യപരമായ വിയോജിപ്പുകൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ചുരുങ്ങി വരികയാണെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ. സമാധാനപരമായ പ്രതിഷേധങ്ങളെയും പൊതുചർച്ചകളെയും ഭരണഘടനാപരമായ അവകാശങ്ങളെയും ക്രിമിനൽ കുറ്റങ്ങളായി ചിത്രീകരിക്കുന്ന പ്രവണത വർദ്ധിച്ചു വരികയാണെന്നും...

‘പുറത്ത് സംഭവിക്കുന്ന കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കാറില്ല’: സിംബാബ്‌വെക്കെതിരായ മാച്ച്...

ഹരാരെ: പുറത്തുനിന്നുള്ള വിമർശനങ്ങളിലോ മറ്റ് താരങ്ങളുടെ പ്രകടനങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിക്കാതെ സ്വന്തം കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ. സിംബാബ്‌വെക്കെതിരായ മത്സരത്തിൽ മികച്ച...

നീറ്റ് പരീക്ഷാ വിവാദം: രാജിവെച്ച ധർമേന്ദ്ര പ്രധാനെ വസതിയിലെത്തി...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചുള്ള വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ച ധർമേന്ദ്ര പ്രധാനെ വസതിയിലെത്തി കണ്ട് മുതിർന്ന ബി.ജെ.പി നേതാക്കൾ. പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....