എറണാകുളം: സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി ഭീതി. എറണാകുളം ആലുവ സ്വദേശി മുരളീധരൻ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്.(West Nile Fever Claims Another Life In Kerala High Alert Issued)
ജില്ലയിൽ പടരുന്ന പകർച്ചപ്പനി സംബന്ധിച്ച് ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ക്യൂലക്സ് വർഗ്ഗത്തിൽപ്പെട്ട കൊതുകുകൾ വഴി പകരുന്ന വൈറസ് രോഗമാണിത്. 1937-ൽ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. കേരളത്തിൽ 2011-ൽ ആലപ്പുഴയിലാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.
രോഗം ബാധിച്ച പലരിലും ലക്ഷണങ്ങൾ പ്രകടമാകാറില്ല. എങ്കിലും ലക്ഷണങ്ങൾ ശ്രദ്ധിക്കണം. കഠിനമായ പനി, തലവേദന, പേശിവേദന, തലചുറ്റൽ, ഛർദ്ദി, ശരീരത്തിൽ ചൊറിച്ചിൽ, രോഗം സങ്കീർണ്ണമാകുമ്പോൾ ഓർമ്മശക്തി നഷ്ടപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകാം.
Story Summary
A man from Aluva, Ernakulam, has died due to West Nile fever while undergoing treatment at Kalamassery Medical College, marking the second death in the state within a week. As there is no specific vaccine or treatment for this mosquito-borne virus, the health department urges the public to prioritize preventive measures, especially avoiding mosquito bites.

