Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeNationalകുവൈറ്റ് - ഡൽഹി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി: അഹമ്മദാബാദിലേക്ക് വഴിതിരിച്ചു...

കുവൈറ്റ് – ഡൽഹി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി: അഹമ്മദാബാദിലേക്ക് വഴിതിരിച്ചു വിട്ടു | Bomb threat

🎙️ Latest Podcast

അഹമ്മദാബാദ്: കുവൈറ്റിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനത്തിലുണ്ടായിരുന്ന 180 യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു.(Bomb threat on Kuwait-Delhi IndiGo flight)

വിമാനത്തിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് ടിഷ്യു പേപ്പറിൽ എഴുതിയ നിലയിലായിരുന്നു കണ്ടെത്തിയത്. വിവരം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ക്രൂ അംഗങ്ങൾ പൈലറ്റിനെ അറിയിക്കുകയും തുടർന്ന് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയുമായിരുന്നു.

അഹമ്മദാബാദിൽ ഇറക്കിയ വിമാനം ഉടൻ തന്നെ ഐസൊലേഷൻ ബേയിലേക്ക് മാറ്റി. സുരക്ഷാ ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും വിമാനത്തിനുള്ളിലും യാത്രക്കാരുടെ ലഗേജുകളിലും വിശദമായ പരിശോധന നടത്തി. സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.