കൊൽക്കത്ത: ബംഗാൾ രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങളുമായി തൃണമൂൽ കോൺഗ്രസ് വിമതർ. ഈ ആഴ്ച തന്നെ ലോക്‌സഭാ സ്പീക്കറെ കണ്ട് പാർലമെന്റിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി തേടാനാണ് വിമത എംപിമാരുടെ തീരുമാനം. ലോക്‌സഭയിലും രാജ്യസഭയിലുമായി തങ്ങൾക്ക് 30 എംപിമാരുടെ പിന്തുണയുണ്ടെന്ന് വിമത ക്യാമ്പ് അവകാശപ്പെടുന്നു. ഭരണഘടനാ ബില്ലുകളിലടക്കം ബിജെപിക്ക് പിന്തുണ നൽകാനാണ് ഇവരുടെ നീക്കം.(TMC Rebellion Rebel MPs Plan Separate Bloc With BJP)
വിമതനീക്കം തടയാൻ മമത ബാനർജി അതീവ ജാഗ്രതയിലാണ്. ഡൽഹി യാത്രയ്ക്ക് മുന്നോടിയായി കൗൺസിലർമാരുടെ അടിയന്തര യോഗം മമത വിളിച്ചുചേർത്തു. വിമതർക്കോ ബിജെപിക്കോ ഒപ്പം പോകരുതെന്ന് കൗൺസിലർമാരോട് മമത അഭ്യർത്ഥിച്ചു. തൃണമൂൽ വിടുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പാർട്ടിയിലെ പിളർപ്പ് ഒഴിവാക്കാൻ അവസാന നിമിഷത്തെ ശ്രമത്തിലാണ് നേതൃത്വം.
അതേസമയം, ഋതബ്രത ബാനർജിക്കൊപ്പം പോയ എംഎൽഎമാരെ തിരികെ കൊണ്ടുവരാൻ മമത ശ്രമം തുടങ്ങിയിട്ടുണ്ട്. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാമെന്ന് വാഗ്ദാനം നൽകിയെങ്കിലും, അഭിഷേക് ബാനർജിയുടെ നേതൃത്വത്തെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് വിമത എംഎൽഎമാർ ഉറച്ചുനിൽക്കുന്നത്. കാളിഘട്ടിലെ വസതിയിൽ വിശ്വസ്തരായ നേതാക്കളെ വിളിച്ച് മമത തുടർനീക്കങ്ങൾ ആസൂത്രണം ചെയ്തു.
Story Summary
Political turmoil has gripped the Trinamool Congress as rebel MPs plan to form a separate parliamentary bloc and potentially support the BJP, claiming the backing of 30 parliamentarians. Mamata Banerjee is actively trying to quell the rebellion, holding emergency meetings with councilors and rebel MLAs to prevent further defections, while the rebels maintain their firm stance against Abhishek Banerjee’s leadership.

