ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമേനിയുമായി കൂടിക്കാഴ്ച നടത്താൻ തയ്യാറാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ പ്രതികരണവുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഇത്തരം നിർദേശങ്ങളെ യാഥാർത്ഥ്യബോധത്തോടെ കാണണമെന്നും, യഥാർത്ഥ ലോകത്ത് ജീവിക്കാനും ചിന്തിക്കാനും ട്രംപ് തയ്യാറാകണമെന്നും അരാഗ്ചി തുറന്നടിച്ചു.(Iran rejects Trump’s meeting proposal amidst heightened tensions)
ഇറാനുമായുള്ള സമാധാന ധാരണകൾക്ക് വഴിതുറക്കാൻ മുജ്തബ ഖമേനിയെ നേരിൽ കാണാൻ തയ്യാറാണെന്നും, അതൊരു ബഹുമാനമായി കാണുമെന്നും ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം ഇപ്പോഴും അതീവ സംഘർഷഭരിതമാണെന്നും, നിലവിലെ സാഹചര്യത്തിൽ ഇത്തരം ഒരു കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയില്ലെന്നും അരാഗ്ചി വ്യക്തമാക്കി.
മധ്യപൂർവേഷ്യയിൽ സൈനിക സംഘർഷ സാധ്യതകൾ നിലനിൽക്കുന്നതിനിടെയാണ് ട്രംപിന്റെ ഈ പ്രസ്താവന വരുന്നത്. മേഖലയിലെ സുരക്ഷാ സാഹചര്യം അനിശ്ചിതത്വത്തിലാണ്. അടുത്തിടെ ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ അയച്ച ആക്രമണ ഡ്രോണുകൾ യുഎസ് സൈന്യം വെടിവെച്ചിട്ടിരുന്നു. ഇതിന് മറുപടിയായി യുഎസ് സൈന്യം ഇറാനിലെ നിരീക്ഷണ റഡാർ സൈറ്റുകൾ ആക്രമിക്കുകയും ചെയ്തു. യുഎസ് നടപടികൾക്കെതിരെ കുവൈത്തിനും ബഹ്റൈനും നേരെ ഇറാൻ മിസൈലുകളും ഡ്രോണുകളും അയച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്.
Story Summary
Iranian Foreign Minister Abbas Araghchi has rejected US President Donald Trump’s proposal to meet with Iran’s Supreme Leader, urging the US to face reality given the ongoing tensions between the two nations. This follows heightened military friction in the Persian Gulf, including drone exchanges and retaliatory strikes on radar sites, casting doubt on any potential diplomatic breakthrough.

